Advertisment

സന്നദ്ധ സേവനം പ്രോല്‍സാഹിപ്പിക്കാനായി വോഡഫോണ്‍ ഫൗണ്ടേഷന്‍, നാസ്‌കോം, വിഎസ്‌ഒ എന്നിവര്‍ ചേര്‍ന്ന്‌ വൈബ്‌ അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മുന്‍നിര ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ ഭാഗമായ വോഡഫോണ്‍ ഫൗണ്ടേഷന്‍ നാസ്‌കോം ഫൗണ്ടേഷനുമായും വിഎസ്‌ഒയുമായും സഹകരിച്ച്‌ സന്നദ്ധ സേവനത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള സവിശേഷവും നവീനവുമായ ഡിജിറ്റല്‍ സംവിധാനമായ വൈബിനു തുടക്കം കുറിച്ചു.

Advertisment

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുക, സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിക്കുക, അവരെ വിവിധ പരിപാടികളില്‍ പങ്കാളികളാക്കുക തുടങ്ങിയവ ഡിജിറ്റലായി ആസൂത്രണം ചെയ്യുകയും അവയുടെ പ്രതിഫലനങ്ങള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യുകയുമാണിതിന്റെ ലക്ഷ്യം.

publive-image

കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌ക്കാരിക മന്ത്രാലയം സെക്രട്ടറി അരുണ്‍ ഗോയല്‍ ഇതു പുറത്തിറക്കുന്ന വേളയില്‍ സന്നിഹിതനായിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്നതിന്‌ ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക വികസന മേഖലകളില്‍ വലിയ പങ്കാണു വഹിക്കാനുളളത്‌.

സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കോര്‍പറേറ്റ്‌ മേഖലയ്‌ക്കും ഒരു പോലെ ഗുണകരമായ ഒന്നാണിത്‌. കോര്‍പറേറ്റുകള്‍ക്ക്‌ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുകയും സംഘങ്ങളെ വളര്‍ത്തിയെടുക്കുന്നതിനു സഹായകമാകുകയും കഴിവിനെ നിലനിര്‍ത്തുകയും ചെയ്യാന്‍ സഹായിക്കുമ്പോള്‍ വികസന രംഗത്ത്‌ സമൂഹം ആവശ്യപ്പെടുന്ന നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു.

സമൂഹത്തിന്‌ നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പ്രത്യേകതമായി വികസിപ്പിച്ചെടുത്തതാണ്‌ വൈബ്‌. മൊബൈല്‍ വഴി എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വെബ്‌ അധിഷ്‌ഠിത ഓണ്‍ലൈന്‍ ഡാഷ്‌ ബോര്‍ഡാണിത്‌.

അവസരങ്ങള്‍ തേടുന്ന വ്യക്തഗത സന്നദ്ധ പ്രവര്‍ത്തകരേയും തങ്ങളുടെ തൊഴില്‍ സേനയെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വാദ്‌ഗാനം ചെയ്യുന്ന കോര്‍പറേറ്റുകളേയും എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സാമൂഹ്യ സംരംഭങ്ങള്‍ എന്നിങ്ങനെ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും ബന്ധിപ്പിക്കുന്നതായിരിക്കും ഇത്‌.

രാജ്യത്തിന്റെ നിര്‍ണായകമായ പല വെല്ലുവിളികളും നേരിടാന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ സഞ്ചരിക്കേണ്ടതുണ്ടെന്ന്‌ വിഎസ്‌ഒ വൈബ്‌ അവതരിപ്പിച്ചു കൊണ്ട്‌ കേന്ദ്ര സാസ്‌ക്കാരിക മന്ത്രാലയം സെക്രട്ടറി അരുണ്‍ ഗോയല്‍ പറഞ്ഞു. ഇന്ത്യയിലെ വന്‍ തോതിലുള്ള വിഭവശേഷി പല വലിയ പ്രശ്‌നങ്ങളേയും നേരിടാന്‍ ഇന്ത്യയെ കരുത്തുള്ളതാക്കി തീര്‍ക്കുന്നുണ്ട്‌.

സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഒരേ തലത്തില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ ഈ ആപ്പ്‌ വികസിപ്പിച്ചവര്‍ തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വന്‍ മാറ്റങ്ങള്‍ക്കു വഴി വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിനു മൊത്തത്തില്‍ നേട്ടമുണ്ടാകും വിധം എല്ലാ തട്ടുകളിലും സേവനങ്ങള്‍ എത്തിക്കും വിധം സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങള്‍ എത്തിക്കുന്നതില്‍ വോഡഫോണ്‍ ഐഡിയ എന്നും പ്രതിജ്ഞബദ്ധമാണെന്ന്‌ ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഐഡിയ റെഗുലേറ്ററി ആന്റ്‌ കോര്‍പറേറ്റ്‌ അഫയേഴ്‌സ്‌ മേധാവി പി. ബാലാജി പറഞ്ഞു.

നല്ലതിനു വേണ്ടി ബന്ധപ്പെടുത്തുക എന്ന തങ്ങളുടെ തന്ത്രം അനുസരിച്ച്‌ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള നിരവധി പരിഹാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. അവ സമൂഹത്തില്‍ ക്രിയാത്മകമായ ഫലങ്ങള്‍ ഉണ്ടാക്കുകയും നിരവധി ദശലക്ഷങ്ങള്‍ക്കു ഗുണം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.

വിഎസ്‌ഒ വൈബ്‌ അവതരിപ്പിച്ചതിലൂടെ വ്യക്തികള്‍ക്കും കോര്‍പറേറ്റ്‌ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും എന്‍ജിഒകള്‍ക്കും ഇടയിലുള്ള വലിയൊരു വിടവു നികത്താനായിട്ടുണ്ട്‌. നാസ്‌കോ ഫൗണ്ടേഷന്‍ വിഎസ്‌ഒ എന്നിവരുമായി സഹകരിച്ച്‌ ഈ സംവിധാനം അവതരിപ്പിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment