Advertisment

കല്ലേകുളങ്ങര ശ്രീ ഏമൂർ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാർക്ക് എട്ട് മാസമായി ശമ്പളമില്ലെന്ന് പരാതി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: ക്ഷേത്ര ജീവനക്കാർക്ക് എട്ട് മാസമായി ശമ്പളമില്ലെന്ന് പരാതി. .കല്ലേകുളങ്ങര ശ്രീ ഏമൂർ ഭഗവതി ക്ഷേത്രത്തിലെ 25 ജീവനക്കാർക്ക് എട്ട് മാസമായി ശമ്പളംകിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ദേവസ്വം മന്ത്രിക്കും പരാതി നൽക്കും .

മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ സി ഐ ടി യുവാണ് പരാതി നൽക്കുന്നത്. എട്ട് മാസമായി ശമ്പമില്ലാതായ ജീവനക്കാർ, അസി: കമ്മിഷണർ ഓഫീസർക്ക് പരാതി നൽകിയും നടപടിയില്ലാത്ത സാഹചര്യത്തിൽ, ചേർന്ന ജീവനക്കാരുടെ യോഗം സി ഐ ടി യു സംസ്ഥാന കമ്മറ്റിയംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ സെക്രട്ടറി പി രാമദാസ് അദ്ധ്യക്ഷനായി.എസ് സുരേഷ് സ്വാഗതം പറഞ്ഞു.

temple employ salary
Advertisment