Advertisment

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അ‌ഞ്ച് വെസ്റ്റ് ബെംഗാൾ സ്വദേശികളായ തൊഴിലാളികൾ കൊല്ലപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കശ്മീർ: കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ച് പേരും കശ്മീർ സ്വദേശികളല്ല. വെസ്റ്റ് ബെംഗാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്.

publive-image

മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള ഷെയ്ക് കമറുദ്ദീൻ, മുഹമ്മദ് റഫീക്ക്, മുർണുസുലിൻ എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് പേർ, മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സഹൂർ ദിൻ എന്ന മറ്റൊരു തൊഴിലാളി പരിക്കേറ്റ് അനന്ത്നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment