Advertisment

പാഠപുസ്തക സെൻസറിങ്: സി ബി എസ് ഇ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കോവിഡിന്റെ മറവിൽ പാഠപുസ്തക സെൻസറിങ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സി ബി എസ് ഇ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലുടനീളം ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചു.

Advertisment

publive-image

പാഠപുസ്തകങ്ങളിൽ നിന്ന് ജനാധിപത്യം, പൗരത്വം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ പാഠഭാഗങ്ങൾ സെൻസർ ചെയ്യാനുള്ള കേന്ദ്രമാനവ വിഭവശേഷി വകുപ്പിൻ്റെയും സി.ബി.എസ്.ഇ യുടെയും തീരുമാനം പിൻവലിക്കുക, അക്കാദമിക് ഹിന്ദുത്വക്കെതിരെ പ്രതിഷേധിക്കുക എന്നീ തലക്കെട്ടുകളിലാണ് സി ബി എസ്‌ ഇ വിദ്യാർത്ഥികളുടെ ഓൺലൈൻ പ്രതിഷേധം നടന്നത്.

2014 മുതൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതുമുതൽ അക്കാദമിക മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വൽക്കരണത്തിന്റെ ഭാഗമാണ് ഇത്തരം വെട്ടിമാറ്റലുകളെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ജില്ല പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ലബീബ് കായക്കൊടി, ഹയർസെക്കണ്ടറി വകുപ്പ് കൺവീനർ ഷാഹിൽ മുണ്ടുപാറ എന്നിവർ സംസാരിച്ചു.

testbook sensoring
Advertisment