Advertisment

പാഠപുസ്തകങ്ങൾ നൽകാതെ സർക്കാർ വിദ്യാർഥികളെ വഞ്ചിക്കുന്നു : ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

New Update

തിരുവനന്തപുരം : അധ്യാന വർഷം ആരംഭിച്ചിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കാതെ സർക്കാർ വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്. സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു ക്കൊണ്ട് ജില്ലയിലെ വിവിധ ഡി.ഇ.ഒ- എ.ഇ.ഒ ഓഫീസുകളിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

Advertisment

ജില്ലയിൽ കണിയാപുരം, നെടുമങ്ങാട് എ.ഇ.ഒ ഓഫീസിലേക്കും ആറ്റിങ്ങൽ ഡി.ഇ.ഒ ഓഫീസിലേക്കും പ്രതിഷേധ മാർച്ചുകൾ നടന്നു. ജില്ലാ പ്രസിഡന്റ് ആദിൽ അബ്ദുൽ റഹീം കണിയാപുരത്തെ പ്രതിഷേധ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരളത്തിലെ വലിയൊരു വിഭാഗം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം നിഷേധിച്ച ഇടതു സർക്കാർ പാഠപുസ്തകവും സമയ ബന്ധിതമായി ലഭ്യമാകാതെ വിദ്യാർഥികളെ ദ്രോഹിക്കുകയാണ്.

അധ്യായന വർഷം തുടങ്ങി കഴിഞ്ഞിട്ടും പാഠപുസ്തകങ്ങളുടെ വിഷയത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. പ്രസ്തുത വിഷയത്തിൽ പ്രതിഷേധങ്ങൾ ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ സർക്കാർ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് ഡി.ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ ക്രൂരമായി അടിച്ചൊതുക്കാൻ ശ്രമിച്ചത്.

സമരങ്ങളെ പോലീസ് രാജിന്റെ ഭാഷയിൽ മറികടക്കാനുള്ള പിണറായി വിജയന്റെ ഫാസിസ്റ്റ് രീതിയെ വിദ്യാർത്ഥികൾ തെരുവിൽ കൈകാര്യം ചെയ്യേണ്ടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ജനാധിപത്യ സമൂഹം മലപ്പുറത്തെ പോലീസ് നരനായാട്ടിനെതിരെ രംഗത്ത് വരണം. പാഠപുസ്തകങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുന്നതു വരെ ശക്തമായ സമര പോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു.

ജില്ലാ സെക്രട്ടറിമാരായ ഷാഹിൻ അഴീക്കോട്, ഇമാദ് വക്കം, ഗോപു തോന്നയ്ക്കൽ, മാഹിറ എന്നിവർ വിവിധ മാർച്ചുകളെ അഭിസംബോധന ചെയ്തു.

TEXTBOOK TVM
Advertisment