Advertisment

തു​ണി വ്യ​വ​സാ​യ മേ​ഖ​ല വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്: വ​ന്‍ തൊ​ഴി​ല്‍ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു: 2010-11 വ​ര്‍​ഷ​ത്തേ ത​ക​ര്‍​ച്ച​യ്ക്കു സ​മാ​ന​മാ​ണ് ഇ​പ്പോ​ള്‍ അ​വ​സ്ഥ: മി​ല്ലു​ക​ള്‍ അ​ട​ച്ചു പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്: പ​ര​സ്യം ന​ല്‍​കി തു​ണി മി​ല്ലു​ട​മ​ക​ള്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മും​ബൈ: തു​ണി വ്യ​വ​സാ​യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ​ര​സ്യം ന​ല്‍​കി വ​ട​ക്കേ ഇ​ന്ത്യ​യി​ലെ തു​ണി മി​ല്‍ ഉ​ട​മ​ക​ള്‍. ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് പ​ത്ര​ത്തി​ന്‍റെ മൂ​ന്നാം പേ​ജി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് നോ​ര്‍​ത്തേ​ണ്‍ ഇ​ന്ത്യ ടെ​ക്സ്റ്റൈ​ല്‍ മി​ല്‍​സ് അ​സോ​സി​യേ​ഷ​ന്‍ (എ​ന്‍​ഐ​ടി​എം​എ) പ​ര​സ്യം ന​ല്‍​കി​യ​ത്.

Advertisment

publive-image

തു​ണി വ്യ​വ​സാ​യ മേ​ഖ​ല വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. വ​ന്‍ തൊ​ഴി​ല്‍ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു. 2010-11 വ​ര്‍​ഷ​ത്തേെ ത​ക​ര്‍​ച്ച​യ്ക്കു സ​മാ​ന​മാ​ണ് ഇ​പ്പോ​ള്‍ അ​വ​സ്ഥ. മി​ല്ലു​ക​ള്‍ അ​ട​ച്ചു പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

പ​ത്തു കോ​ടി​യോ​ളം പേ​ര്‍ നേ​രി​ട്ടും അ​ല്ലാ​തെ​യും ജോ​ലി ചെ​യ്യു​ന്ന വ്യ​വ​സാ​യ​മാ​ണ് ഇ​ത്. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​ക്കു സം​ഭ​വി​ച്ച​ത് ഇ​വി​ടെ​യും സം​ഭ​വി​ക്കു​മെ​ന്നും സം​ഘ​ട​ന പ​ര​സ്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ നി​കു​തി​ക​ളും ചു​ങ്ക​വും താ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ത​ങ്ങ​ള്‍ പി​ന്നി​ലാ​കാ​ന്‍ ഇ​തു കാ​ര​ണ​മാ​കു​ന്നു. പ​ലി​ശ​നി​ര​ക്ക് വ​ന്‍ ഉ​യ​ര​ത്തി​ലാ​ണ്. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ല്‍ ത​ങ്ങ​ളു​ടെ വ്യ​വ​സാ​യ​മേ​ഖ​ല നി​ഷ്ക്രി​യ ആ​സ്തി​യാ​വാ​തെ പോ​വാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്നു.

Advertisment