Advertisment

തച്ചമ്പാറയിൽ തനത് കിഴങ്ങ് വർഗ്ഗ വിള പ്രദർശനം നാളെ തുടങ്ങും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

തച്ചമ്പാറ;പ്രകൃതിജന്യ വിഭവങ്ങളേയും ഗ്രാമീണ ജനതയുടെ നാട്ടറിവുകളേയും സംരക്ഷിക്കാൻ

തച്ചമ്പാറ കൃഷി ഭവൻറെയും ആത്മ സൊസൈറ്റിയുടേയും നേതൃത്വത്തിൽതച്ചമ്പാറ ആത്മ ഇക്കോഷോപ്പിനു സമീപം നടത്തുന്ന തനത് കിഴങ്ങ് വർഗ്ഗ വിള പ്രദർശന നാളെ (വ്യാഴം) വൈകുന്നേരം ആരംഭിക്കും.

അപൂർവ ഇനം കിഴങ്ങുകൾ, അന്യം നിന്നു പോകുന്നസസ്യങ്ങൾ, ദശപുഷ്പം,പഴം - പച്ചക്കറികൾ,നാട്ടറിവ് ശേഖരണം, വിത്ത് കൈമാറ്റം, തീരുവാതിര വിഭവങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.

ചെറുതേനീച്ച കോളനി പ്രദർശനവും ഇതോടൊപ്പം നടക്കും. പ്രദർശനം വൈകിട്ട് നാല് മണിക്ക് കെ.വി വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി. ഫിർദൗസ അധ്യക്ഷത വഹിക്കും.

Advertisment