Advertisment

തച്ചമ്പാറ ആത്മ സൊസൈറ്റി: പി അബൂബക്കർ പ്രസിഡന്റ്, ബിജു ജോസഫ് സെക്രട്ടറി

New Update

publive-image

Advertisment

തച്ചമ്പാറ ആത്മ സൊസൈറ്റി ഭാരവാഹികളായി പി അബൂബക്കർ ( പ്രസിഡന്റ്), ബിജു ജോസഫ് എടാട്ടുകുന്നേൽ ( സെക്രട്ടറി), എം ഹമീദ് ഹാജി ( ട്രഷറർ) എന്നിവരെയും ഭരണസമിതിയംഗങ്ങളയി എം രാമകൃഷ്ണൻ മാസ്റ്റർ, കെ സി മത്തായി, എൻ ടി തോമസ്, കെ വി മാണി, പി സി രാജൻ, എം രാജഗോപാൽ, ഉബൈദുള്ള എടായ്ക്കൽ, ജോസ് പള്ളിവാതുക്കൽ, കെ കെ സുന്ദരൻ, പി പി ഹംസ ഹാജി, പോൾ കണ്ണാമ്പാടം സണ്ണി മുത്തനാട്ട്, തോമസ് മാത്യു ഉപ്പാന്തടം, സേതുമാധവൻ മുതുകുർശ്ശി എന്നിവരെയും തിരഞ്ഞെടുത്തു.

തച്ചമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ കരിമ്പ കൃഷി ഓഫീസർ പി. സാജിദലി വരണാധികാരിയായിരുന്നു. വാർഷിക കൗൺസിൽ പി അബൂബക്കറിന്റെ അധ്യക്ഷതയിൽ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഒ.നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഫല വൃക്ഷത്തൈ വിതരണം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി ജോസഫും, അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറയും നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തനൂജ രാധാകൃഷ്ണൻ, കൃഷി ഓഫീസർ അജി എസ് ആനന്ദ്, ബിജു ജോസഫ്, കെ സി മത്തായി, എം ഹമീദ് ഹാജി, തോമസ് മാത്യു ഉപ്പാന്തടം, എം രാജഗോപാൽ, ഉബൈദുള്ള എടായ്ക്കൽ എന്നിവർ സംസാരിച്ചു.

thachanppara aathma socity
Advertisment