Advertisment

തലൈവിയും തലൈവനും !! 'തലൈവി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അരവിന്ദ് സ്വാമി

New Update

publive-image

Advertisment

ജനുവരി 17 നു മക്കൾത്തിലകം എം.ജി.ആറിന്റെ 103 മത് ജന്മദിനമാണ്. ജയലളിതയുടെ ജീവിതകഥ പറയുന്ന തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന " തലൈവി" എന്ന എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എം ജി ആര്‍ ആയി അഭിനയിക്കുന്ന അരവിന്ദ സ്വാമി , ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് എം.ജി.ആറിന്റെ ജന്മദിനമായ ഇന്ന് പുറത്തുവിടുകയുണ്ടായി. ആ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.

publive-image

ചിത്രത്തിൽ ബോളിവുഡ് നായിക കങ്കണ റനോട്ട് ആണ് ജയലളിതയായി അഭിനയിക്കുന്നത്. പ്രകാശ് രാജ് കരുണാനിധിയായും, വിജയ് ദേവരകൊണ്ട ശോഭൻ ബാബുവായും , അമൃത സുഭാഷ് ജാനകിയായും, പ്രിയാമണി ശശികലയായും അഭിനയിക്കുന്ന തലൈവി 26 ജൂൺ 2020 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക.

jayalalitha
Advertisment