Advertisment

തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ മുന്നില്‍  ; പുതുച്ചേരിയിലെ കാമരാജ് നഗറിൽ കോൺഗ്രസിന്റെ ജോൺകുമാർ 7170 വോട്ടുകൾക്ക് വിജയിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ : തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും അണ്ണാ ഡിഎംകെ മുന്നേറ്റം . കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ നംഗുനേരിയിൽ പതിനയ്യായിരത്തിലധികം വോട്ടിനാണ് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ആർ നാരായണൻ മുന്നിട്ട് നിൽക്കുന്നത്.

Advertisment

publive-image

ഡിഎംകെയുടെ സിറ്റിങ്ങ് സീറ്റായ വിക്രവാണ്ടിയിൽ നാൽപതിനായിരത്തിലധികമാണ് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി മുത്തമിഴ്സെൽവന്റെ ലീഡ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ പിന്നോക്കം പോയ മണ്ഡലങ്ങളിലാണ് ഇത്തവണ അണ്ണാ ഡിഎംകെയുടെ മുന്നേറ്റം. പുതുച്ചേരിയിലെ കാമരാജ് നഗറിൽ കോൺഗ്രസിന്റെ ജോൺകുമാർ 7170 വോട്ടുകൾക്ക് വിജയിച്ചു.

Advertisment