Advertisment

വേറിട്ട ആഘോഷ രീതിയുമായി തണൽ കുവൈറ്റിന്റെ വാർഷിക കുടുംബ സംഗമം സമാപിച്ചു. 'തണല്‍' നന്മയുടെ തണലായി പന്ത്രണ്ടാം വര്‍ഷത്തിലേയ്ക്ക്

New Update

publive-image

Advertisment

കുവൈറ്റ് : തണല്‍ കുവൈറ്റിന്റെ പതിനൊന്നാമത് വാര്‍ഷികം യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വേറിട്ട ആഘോഷമായി കൊണ്ടാടി. ജനുവരി 26 ന് നടന്ന കുടുംബ സംഗമത്തിൽ കലാപരിപാടികളോടൊപ്പം തന്നെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

തണൽ ഭവന പദ്ധതിക്ക് സഹകരണം നൽകിയ ഗ്ലോബൽ ഇന്റർനാഷണൽ ഗ്രൂപ്പിനെയും ഭവനം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ണായ ഇടത്തുതന്നെ വിട്ടുനൽകിയ തണൽ അംഗവും സാമൂഹിക പ്രവർത്തകനുമായ കെ ജെ ജോണിനെയും, തണൽ കുടുംബ സംഗമത്തിന്റെ സ്ഥിരം സ്പോൺസർമാരിൽ ഒരാളായ കുവൈറ്റ് അൽസയർ (ടൊയോട്ട) ഗ്രൂപ്പ് ബിസിനസ് മാനേജർ എം എ ഹിലാലിനെയും ഈ കുടുംബ സംഗമത്തിൽ ആദരിച്ചു.

publive-image

അംഗങ്ങളിൽ നിന്നും ലഭ്യമാകുന്ന മുഴുവൻ തുകയും ഉപവി പ്രവർത്തനങ്ങൾക്ക് മാത്രമായി നീക്കിവയ്ക്കുന്ന തണൽ കുവൈറ്റിന്റെ ഈ വർഷത്തെ കുടുമസംഗമം സ്പോൺസർ ചെയ്തത് മലബാർ ഗോൾഡ് , അൽസായർ (ടൊയോട്ട) ഗ്രൂപ്പ്, ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി, അൽ ഹുമൈസി ഫർമസ്യൂട്ടികൾ കമ്പനി, കുവൈറ്റ് പില്ലേഴ്സ് കമ്പനി, യൂറോപ്പ്കാർ അൽഗാനിം എന്നിവരാണ്.

തണൽ കുവൈറ്റിന്റെ ഭാഗമായിരുന്ന ടോം ചിറയിൽ, ഡോക്ടർ. രശ്മി സുരേഷ് എന്നിവരുടെ നിര്യാണത്തിൽ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. സ്നേഹ വിരുന്നോടുകൂടിയാണ് ഈ വർഷത്തെ തണൽ കുടുംബ സംഗമം സമാപിച്ചത്.

publive-image

നിറഞ്ഞ സദസിനെ സാക്ഷിനിർത്തി വർണ ശമ്പളമായി കലാപരിപാടികൾകൊണ്ട്‌ മൂന്നര മണിക്കൂർ നീണ്ട ആഘോഷരാവ് പങ്കെടുത്ത എല്ലാവർക്കും വേറിട്ട അനുഭവമായി.

കുട്ടികളും മുതിർന്നവരും എല്ലാം ഉൾകൊണ്ട കലാകാരന്മാർ അവരുടെ കഴിവുകൾ പാട്ടും നൃത്തവുമായി ഇടതടവില്ലാതെ നേതാക്കളുടെ "പ്രദർശനങ്ങളും വാക്‌ദോരണിയുമില്ലാതെ" കാണികൾക്ക് സമ്മാനിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെ അവരതു സ്വീകരിച്ച് ആസ്വദിച്ചു.

publive-image

ഡിലൈറ്റ് ഗ്രൂപ്പിന്റെ മനോഹരമായ ഗാനമേള കാണികൾക്ക് ആസ്വാദ്യകരമായി. ഗ്ലോബൽ ഇന്റർനാഷണൽ കുവൈറ്റിന്റെ സഹായത്തോടെ വിധവയും 2 പെൺകുട്ടികളുടെ മാതാവും നിരാലംബയുമായ ഒരു സ്ത്രീക്കും കുടുംബത്തിനും കുറവിലങ്ങാട്ടു തണൽ നിർമ്മിച്ചു നൽകിയ ഏഴര ലക്ഷം രൂപ ചെലവ് വരുന്ന മനോഹരമായ ഭവനം ഈ കഴിഞ്ഞ പ്രവർത്തന വർഷത്തിൽ തണലിനു ഒരു പൊൻതൂവലായി.

അശരണരുടെ കൈത്താങ്ങായി തണൽ കുവൈറ്റ്

നിരാലംബരായവരുടെ കൈത്താങ്ങായി കഴിഞ്ഞ 11 വർഷമായി കുവൈറ്റിന്റെ പ്രവാസമണ്ണിൽ പ്രവൃത്തിക്കുന്ന ഒരു കൂട്ടായ്മയാണ് തണൽ കുവൈറ്റ്. ഈ സംഘടന എന്ത് കൊണ്ട്‌ വേറിട്ടതാകുന്നു എന്നത് ആദ്യമേ വ്യക്തമാക്കട്ടെ. നൂറുകണക്കിന് പ്രവാസി മലയാളി സംഘടകൾ നിലവിലുള്ള ഒരു രാജ്യമാണ് കുവൈറ്റ്.

എന്നാൽ അർഹരായ രോഗികളെയും ആലംബഹീനരെയും തേടി എത്തി അവർക്ക് ആവശ്യമുള്ള സഹായം നൽകുകയോ തങ്ങളെ സമീപിക്കുന്ന അർഹരായവരെ സഹായിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് ഈ കൂട്ടായ്മയ്ക്ക് ഉള്ളത്.

publive-image

പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത ഒരുപറ്റം സുമനസുകൾ ചേർന്ന് ഈ വർഷം 129 വ്യക്തികളെ സഹായിക്കുവാൻ തണൽ കുവൈറ്റിന് സാധിച്ചു. "തണലിലേക്ക് മാറി നിൽക്കുവാൻ ആർക്കും സാധിക്കും. എന്നാൽ തണലായി മാറുവാൻ ചിലർക്കേ കഴിയൂ" എന്നുള്ള ആപ്തവാക്യം അന്വർത്ഥമാക്കുന്ന സംഘടനയാണ് തണൽ കുവൈറ്റ്.

സഹായാർത്ഥികളുടെ വിവരങ്ങൾ പത്ര വാർത്തകളിലൂടെയോ ദൃശ്യ മാധ്യമങ്ങളിലൂടെയോ പ്രദര്‍ശിപ്പിക്കാത്ത തണലിന്റെ ശ്ലാഘനീയമായ പതിവ് രീതി ഇപ്പോഴും തുടരുന്നു. ശക്തമായ സംഘടനാ ചട്ടക്കൂട് തണലിനു ഉണ്ട്‌. എങ്കിലും കുടുംബ സംഘനത്തിലോ മറ്റ്‌ വേദികളിലോ ഒരു പ്രദർശനതിന് അവർ മുതിരാറില്ല എന്ന പ്രത്യേകത എടുത്തു പറയേണ്ടതാണ്.

kuwait kuwait latest thanal
Advertisment