Advertisment

തനിമാ നേതാക്കൾക്ക് യാത്രയയപ്പ് നൽകി.

author-image
admin
Updated On
New Update

റിയാദ്‌: പ്രവാസത്തിനു വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന തനിമാ റിയാദ്‌ പ്രോവിൻസ് കമ്മറ്റിയംഗം അഹ്മദ് ശരീഫ് മുറയൂർ, വനിതാ നോർത്ത് സോണൽ പ്രസിഡന്റ് സൽമാ അസ്‌ലം, ഏരിയാ കമ്മറ്റിയംഗം മുഹമ്മദ്‌ അസ്‌ലം, എന്നിവർക്ക് യാത്രയയപ്പ് നൽകി. റിയാദ് പ്രോവിൻസ് പ്രസിഡന്റ് അസ്ഹർ പുള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

സംഘാടനം, പ്രഭാഷണം, ക്ലാസ്സുകൾ തുടങ്ങി പ്രവർത്തന മേഖലയിലും ധൈഷണിക രംഗങ്ങളിലും തന്റേതായ ഇടം രേഖപ്പെടുത്തിയ വ്യക്തിയാണ് അഹ്മദ് ശരീഫെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ ഒരു ദശാബ്ദത്തിലേറെ അസീർ പ്രവിശ്യയിലും തനിമയുടെ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.

അസ്‌ലം സൽമാ ദമ്പതികൾ മൂന്ന് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ ജനക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകിയ വ്യക്തിത്വങ്ങളാണ്.ഒലയ്യയിലെ അൽ മദ്‌റസത്തുൽ ഇസ്ലാമിയയുടെ വളർച്ചക്കും നിരവധി വിദ്യാർഥികളുടെ ശിക്ഷണത്തിനും വലിയ സംഭാവനകളാണ് ഇരുവരും നൽകിയത്. എല്ലാവർക്കും ശിഷ്ടജീവിതം സന്തോഷകരമാവട്ടെ എന്നദ്ദേഹം ആശംസിച്ചു.

തനിമാ നേതാക്കളായ ഡോ.മുഹമ്മദ്‌നജീബ്, താജുദ്ദീൻ ഓമശ്ശേരി,സലാഹുദ്ദീൻ കടന്നമണ്ണ,ബശീർ രാമപുരം, സിദ്ദീഖ് ബിൻ ജമാൽ,സലീം മാഹി,ഖലീൽ പാലോട്,അബ്ദുല്ലത്തീഫ് ഓമശ്ശേരി,

റഹ്മത്ത് തിരുത്തിയാട്, അഡ്വ.ഷാനവാസ്,അഷ്‌റഫ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു.

കൂട്ടു കുടുംബം,പ്രവാസി,കുട്ടികളുടെ ലൈബ്രറി തുടങ്ങി നിരവധി സാംസ്കാരിക പ്രവർത്തനങ്ങളുടെയും ഈറ്റില്ലമായിരുന്നു അവരുടെ വീടകമെന്നു സഹപ്രവർത്തകർ അനുസ്മരിച്ചു. തുടർന്ന് അഹ്‌മദ്‌ശരീഫ്, മുഹമ്മദ്‌ അസ്‌ലം എന്നിവർ യാത്രയയപ്പിന്ന് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ പ്രോവിൻസ്,സോണൽ, ഏരിയാ നേതാക്കൾ സംബന്ധിച്ചു.

Advertisment