Advertisment

ഞാന്‍ ലെസ്ബിയനല്ല ; രാഖി സാവന്തിന്റെ ബലാത്സംഗ ആരോപണത്തിന് തനുശ്രീയുടെ മറുപടി

author-image
ഫിലിം ഡസ്ക്
New Update

Image result for thanusree datha

Advertisment

നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത നടത്തിയ മീ ടു വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. പിന്നാലെ തനുശ്രീ ലെസ്ബിയനാണെന്നും പലതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ് നടി രാഖി സാവന്തും രംഗത്തെത്തി. ഇപ്പോഴിതാ രാഖിയുടെ ആരോപണങ്ങള്‍ക്ക് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ. താന്‍ ലെസ്ബിയനല്ലെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തനുശ്രീ പറഞ്ഞു.

Image result for thanusree datha

പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് യാതൊരു കാര്യവുമില്ല. മുതലക്കണ്ണീരൊഴുക്കി ഓസ്‌കാര്‍ പുരസ്‌കാരമൊന്നും ആരും നേടാന്‍ പോകുന്നില്ല. നുണക്കഥകളാണ് അവര്‍ പറയുന്നത്. മോശമായി പെരുമാറിയിട്ടില്ല തനുശ്രീ വ്യക്തമാക്കി.

Image result for rakhi svanth

നാനാപടേക്കറിനെതിരെയുള്ള ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി തനുശ്രീ ചമക്കുന്നതാണെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. ഇതിനെത്തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

Advertisment