Advertisment

ജഗന്നാഥ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ രഥയാത്ര സംഘടിപ്പിച്ചു

New Update

publive-image

Advertisment

സാന്‍ഫ്രാന്‍സിസ്‌ക്കോ (കാലിഫോര്‍ണിയ): ജഗന്നാഥ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിക്കോ ബെ ഏരിയായില്‍ രഥോത്സവം സംഘടിപ്പിച്ചു. ആദ്യമായാണ് ഇങ്ങനെയൊന്ന് സംഘടിപ്പിക്കുന്നത്.

ജൂലായ് 11 ന് സംഘടിപ്പിച്ച രഥയാത്രയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ 500 പേര്‍ പങ്കെടുത്തു കാലിഫോര്‍ണിയ നൈല്‍സ് ഫ്രീമോണ്ട് അമ്പലത്തിലാണ് ശ്രീ ജഗന്നാഥ പരിബര്‍ രഥോത്സവത്തിന്റെ ചടങ്ങുകള്‍ നടന്നത് .

രഥയാത്രയില്‍ പങ്കെടുത്തവര്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടും, രഥോത്സവ ചടങ്ങുകള്‍ക്ക് അമ്പല പൂജാരി വിശ്വാമിജി നേതൃത്വം നല്‍കി. രഥോത്സവത്തോട് അനുബന്ധിച്ച് ഒഡീസി ഡാന്‍സും , മ്യൂസിക്, പെയിന്റിംഗ് എന്നിവയും പ്രാദേശിക തലത്തില്‍ അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് രഥത്തിന്റെ ചെറിയ മോഡലും ക്രമീകരിച്ചിരുന്നു.

ഫ്രീമോണ്ട് മേയര്‍ ലില്ലി മെയ്, സിറ്റി കൗണ്‍സിലര്‍ മെമ്പര്‍ രാജാ സാല്‍വന്‍, ഹേയ്വാര്‍ഡ് സിറ്റി കൗണ്‍സിലര്‍ മെമ്പര്‍ അയ്ഷാ വഹാബ്, ഡെ.കൗണ്‍സുലേറ്റ് ജനറല്‍ രാജേഷ് നായ്ക് ഉള്‍പ്പെടെ നിരവധി പ്രാദേശിക ജനപ്രതിനിധികളും രഥോത്സവത്തില്‍ പങ്കെടുത്തു. ഭാവിതലമുറയില്‍ സാംസ്‌കാരികവും ആധ്യാത്മികവുമായ പാരമ്പര്യം നിലനിര്‍ത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എഡ്യൂക്കേഷന്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

us news
Advertisment