Advertisment

പുകവലിയെ എതിർത്തു ഗര്‍ഭിണിയായ സഹയാത്രികയേ ട്രെയിനില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

author-image
admin
New Update

Image result for shahjahanpur railway station

ഷാജഹാന്‍പുര്‍: ഗര്‍ഭിണിയെ സഹയാത്രികന്‍ ട്രെയിനില്‍ കഴുത്തു ഞെരിച്ച് കൊന്നു. പുകവലിച്ചതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയെ കൊലപ്പെടുത്തിയത്. പഞ്ചാബ്- ബിഹാര്‍ ജാലിയന്‍വാല എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഛിനാട്ട് ദേവി (45) ആണ് കൊല്ലപ്പെട്ടത്. സഹയാത്രികന്‍ സോനു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഛാട്ട് പൂജ ആഘോഷത്തിന് ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു ഛിനാട്ട് ദേവിയും കുടുംബവും. ജനറല്‍ കംപാര്‍ട്‌മെന്റിലായിരുന്നു യാത്ര. ഇതിനിടെയാണ് സോനു പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ പുകവലിച്ചതിനെ ഛിനാട്ട്‌ദേവി എതിര്‍ത്തതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്നാണ് ഛിനാട്ട് ദേവിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകമാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ഷാജഹാന്‍പുരില്‍ ട്രെയിന്‍ നിര്‍ത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment