Advertisment

മുഖ്യമന്ത്രി വ്യാപാരികളുടെ പ്രയാസങ്ങൾ നേരിട്ട് കേൾക്കാൻ സ്വീകരിച്ച നിലപാടിനെ വിവിധ സംഘടനാ ഐക്യവേദി സ്വാഗതം ചെയ്തു

New Update

publive-image

Advertisment

കോഴിക്കോട്: കോവിഡ് മഹാമാരി ആരംഭിച്ചിട്ട് ഒന്നര വർഷത്തിനു ശേഷം വ്യാപാരികളുടെയും, സമാന മേഖലയിലെ തൊഴിൽ രഹിതരുടെയും ആവശ്യങ്ങളും, പ്രയാസങ്ങളും, ഗുരുതരാവസ്ഥയും ആദ്യമായി മുഖ്യമന്ത്രിക്കു മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകിയതിനെ വിവിധ സംഘടന ഐക്യവേദി സമിതി ചെയർമാനും, വയനാട് ചേമ്പർ പ്രസിഡണ്ടുമായ ജോണി പറ്റാണിയും, സമിതി അംഗവും, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണിയും സ്വാഗതം ചെയ്തു.

സൂചന സമരം നടത്തി സർക്കാരിന്റെയും മാധ്യമങ്ങളുടെയും പൊതുജന ശ്രദ്ധയും നേടി അതിന് അവസരം സൃഷ്ടിച്ച മിഠായി തെരുവിലെ യുവ വ്യാപാരികളെയും, ജീവനക്കാരെയും, പിന്തുണ നൽകിയവരെയും അവർ നന്ദി അറിയിച്ചു.

നിലവിൽ അറിഞ്ഞ ആനുകൂല്യങ്ങളും, ഇളവുകളും ആശ്വാസകരമാണ്. ഇതുകൊണ്ട് മാത്രം നിലവിൽ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനാകുമോ എന്ന കാര്യത്തിൽ അവർ ആശങ്ക രേഖപ്പെടുത്തി.

നാളെ വിവിധ സംഘടനകളുടെ സംയുക്ത ഓൺലൈൻ യോഗം ചേർന്ന് മുഖ്യമന്ത്രി നൽകിയ ഇളവുകൾ അവലോകനം ചെയ്യുവാനും, വിലയിരുത്താനും തീരുമാനിച്ചു. ലക്ഷ്യം ഒന്നാണെങ്കിലും വിവിധ സംഘടനകൾ വ്യത്യസ്ത മാർഗ്ഗം അവലംബിക്കാതെ ഒന്നിച്ച് ഐക്യത്തോടെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ സാമ്പത്തിക സഹായം ഉൾപ്പെടെ ഇതിൽ കൂടുതൽ ഇളവുകളും, ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.

kozhikode news
Advertisment