Advertisment

ഡൽഹിയിലെ അഴുക്കുചാലിൽ നിന്ന് ഗ്രനേഡ് കണ്ടെത്തി; സുരക്ഷ ശക്തമാക്കി അധികൃതർ

New Update

publive-image

Advertisment

ന്യൂഡൽഹി : അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിൽ ഗ്രനേഡ് കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സാഗർപൂരിലാണ് സംഭവം. അഴുക്കുചാൽ വൃത്തിയാക്കുത്തനിടെ ശുചീകരണ തൊഴിലാളികളാണ് ഗ്രനേഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

റേഡിനരികിലുള്ള പാതയിലെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. ഉടൻ തന്നെ തൊഴിലാളികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗ്രനേഡ് സുരക്ഷിതമായ പ്രദേശത്തേയ്ക്ക് മാറ്റി. പ്രദേശത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

എച്ച്ഇ 36 ഗ്രനേഡ് ആണോ ഇത് എന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. എൻഎസ്ജി സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കു എന്നും അധികൃതർ വ്യക്തമാക്കി.

NEWS
Advertisment