Advertisment

മദീനയിലും നജ്റാനിലും വെള്ളിയാഴ്ച ഇന്ത്യൻ കോൺസുലർ സംഘം ക്യാമ്പ് ചെയ്യും

New Update

ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഔദ്യോഗിക സംഘം മദീന, നജ്‌റാൻ എന്നീ നഗരങ്ങളിൽ പര്യടനം നടത്തുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ചയാണ് ഇരു സ്ഥലങ്ങളിലും ജിദ്ദാ കോൺസു ലേറ്റ് സംഘം ക്യാമ്പ് ചെയ്യുക. വിവിധ രേഖകൾ അറ്റസ്റ്റ് ചെയ്യുക, ഔട്ട് ഏജൻസികളുടെ പരിധിയിൽ പെടാത്ത പാസ്പോര്ട്ട് സേവനങ്ങൾ എന്നിവ സംഘം പ്രദേശത്തെ ഇന്ത്യക്കാർക്ക് വേണ്ടി ചെയ്തു കൊടുക്കും. രണ്ടിടത്തും രാവിലെ എട്ടു മുതൽ പന്ത്രണ്ടു വരെയും ഉച്ചതിരിഞ്ഞു ഒന്ന് മുതൽ അഞ്ചു വരെയുമായിരിക്കും ക്യാമ്പ് പ്രവർത്തിക്കുക.

publive-image

മദീനയിൽ ഹോട്ടൽ അൽബൈദയിലാണ് ക്യാമ്പ്. (നമ്പർ: 014 - 8406333). നജ്‌റാനിൽ അൽഉഖ്ദൂദ് ഹോട്ടലിലായിരിക്കും ഇന്ത്യൻ കോൺസുലേറ്റ് സംഘം പ്രവർത്തിക്കുക. (നമ്പർ: 014 -  8406333) .പ്രദേശത്തെ  ഇന്ത്യൻ പൗരന്മാർക്ക് വിവിധ സേവനങ്ങൾ നിർവഹിച്ചു കൊടുക്കുന്നതിനായി നടത്തുന്ന പര്യടന വേളയിൽ തൊഴിൽ പ്രശ്നങ്ങൾ, വെൽഫെയർ - കോൺസുലർ സേവനങ്ങൾ സംബന്ധിച്ചുള്ള പരാതികൾ, നിർദേശങ്ങൾ എന്നിവ സംഘത്തിന് എഴുതി സമർപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

Advertisment