Advertisment

വിദേശികളുടെ റീ എൻട്രി വിസ ദീർഘിപ്പിക്കാൻ സാധിക്കുക തൊഴിലുടമകൾക്കാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് .

author-image
admin
New Update

കൊറോണ രോഗ വ്യാപനം തടയുന്നതിനായി രാജ്യം ഏർപ്പെടുത്തിയ യാത്ര വിലക്കും പ്രവേശന വിലക്കും മൂലം സൗദിയിൽ തിരിച്ചെത്താൻ സാധിക്കാതെ പോയ വിദേശികളുടെ റീ എൻട്രി വിസ ദീർഘിപ്പിക്കാൻ സാധിക്കുക തൊഴിലുടമകൾക്കാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Advertisment

publive-image

വിദേശ മന്ത്രാലയം വഴിയാണ് റീ എൻട്രി വിസകൾ ദീർഘിപ്പിക്കേണ്ടത്. ഓൺലൈൻ ആയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. https: // visa. mofa. gov.sa/ ExtendReturnedVisa എന്ന ലിങ്ക് വഴിയാണ് ഇതിനുള്ള നടപടികള്‍ തൊഴിലുടമകള്‍ പൂര്‍ത്തിയാക്കേണ്ടത്.

വിദേശ തൊഴിലാളിയുടെ ആശ്രിത വിസയിലുള്ള കുടുംബാംഗങ്ങളുടെ റീ എൻട്രി വിസ പുതുക്കേണ്ടത് കുടുംബനാഥനാണ്. മേല്പറഞ്ഞ ലിങ്ക് വഴിയാണ് ഇതിന്റെ നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ടത്. റീ എൻട്രി വിസ ദീർഘിപ്പിക്കേണ്ട കാലാവധി ഇതിൽ വ്യക്തമാക്കിയിരിക്കണം. ഇഖാമക്ക് ദീർഘിപ്പിക്കുന്ന കാലാവധി വരെ തിയ്യതി ഉണ്ടായിരിക്കണം. അറബ് രാജ്യങ്ങളിൽ നിന്നല്ലാത്ത തൊഴിലാളികളുടെ പേരുകൾ ഒഴിച്ചുള്ള മറ്റു വിവരങ്ങൾ അറബിയിലായിരിക്കണം പൂരിപ്പിക്കേണ്ടത്. നൽകുന്ന വിവരങ്ങൾ പാസ്‌പോർട്ടിൽ ഉള്ള വിവരങ്ങൾക്ക് സമാനമായിരിക്കണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സ്വദേശി പൗരന് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ജവാസാത്ത് നൽകിയ മറുപടിയിലാണ് മേല്പറഞ്ഞ വിശദീകരണം ഉണ്ടായത്.

https://visa.mofa.gov.sa/ExtendReturnedVisa

 

Advertisment