കന്യാസ്ത്രീ പരാതി പിന്‍വലിക്കുകയാണെങ്കില്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ;ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധുവും മറ്റു രണ്ട് പുരോഹിതന്മാരും ഇക്കാര്യം പറഞ്ഞ് തന്റെ സുഹൃത്തിനെ സമീപിച്ചെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 12, 2018

കൊച്ചി: വീണ്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുരുക്കിലാക്കി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. കന്യാസ്ത്രീ പരാതി പിന്‍വലിക്കുകയാണെങ്കില്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സഹോദരന്‍ പറയുന്നു.

ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധുവും മറ്റു രണ്ട് പുരോഹിതന്മാരും ഇക്കാര്യം പറഞ്ഞ് തന്റെ സുഹൃത്തിനെ സമീപിച്ചെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.

അതിനിടെ, കേസില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെ പോലീസ് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പോലീസിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കാനിടയുണ്ട്. കൂടാതെ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം യോഗത്തില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

×