തിരുവനന്തപുരം: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയമായി കാലവര്‍ഷം മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും ഒന്നാം പാദ വാര്‍ഷിക പരീക്ഷകളും മാറ്റിവച്ചത്. 1 മുതൽ 10 വരെ ഉള്ള ക്ലാസുകളില്‍ ഈ മാസം 31 നു തുടങ്ങാനിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷകളാണ് മാറ്റിവച്ചിട്ടുള്ളതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചത്.
നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. വി. മോഹൻകുമാർ, ഐ. എ. എസ് വ്യക്തമാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്.