Advertisment

യഥാർത്ഥ ഹിന്ദു ഗാന്ധിയുടെ ഹിന്ദു, മോദിയുടെ ഹിന്ദുവല്ല: രമേശ് ചെന്നിത്തല

author-image
admin
New Update

റിയാദ് : യഥാർത്ഥ ഹിന്ദുക്കൾ ഗാന്ധിജിയുടെ ഹിന്ദുക്കളാണെന്നും മോദിയുടെ ഹിന്ദുക്കളല്ലന്നും പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എത്രയൊക്കെ കുപ്രചാര ണങ്ങളും തെറ്റിദ്ധാരണകളും പരത്തിയാലും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റിയെടുക്കാനുള്ള സംഘ്‌പരിവർ അജണ്ട വിജയിക്കുവാൻ പോകുന്നില്ലെന്നും അത്തരം ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുന്നിൽ നിൽക്കുമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലനിൽക്കുവോളം ഇന്ത്യ മതേതരമായി തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഒൻപതാം വാർഷിക സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേതഗതി നിയമത്തിനെതിരെ ശക്തമായ സമരത്തിനാണ്  കോൺഗ്രസ് നേതൃത്വം കൊടുക്കുന്നത്. അത് വിജയം കാണുവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഓ.ഐ.സി.സി. ർഷിക സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അദ്യക്ഷൻ കുഞ്ഞി കുമ്പള യുടെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ മംഗലാപുരം സൗത്ത് മുൻ എം. എൽ. എ മൊയ്‌ദീൻ ബാവ, സുബൈർ അരിപ്ര (കെ.എം.സി.സി), എൻ .ആർ. കെ ചെയര്മാന് അഷറഫ് വടക്കേവിള, ഷാജി അരിപ്ര, നാസ്സർ നെസ്റ്റോ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

publive-image

സജ്ജികയാകുളം ആമുഖ പ്രഭാഷണം നടത്തി. ബിസിനസ് രംഗത്ത് സ്വന്തം പ്രയത്നം കൊണ്ട് ഉന്നതിയിലെത്തിയ മൂന്നു പ്രമുഖ വ്യക്തിത്വങ്ങളെ ഒഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി  അവാർഡ് നൽകി ആദരിച്ചു. റാഫി കൊയിലാണ്ടി, ഷാജു വലപ്പൻ, റഫീഖ് ഷറഫുദ്ധീൻ തുടങ്ങി യവർ ഇൻഡോ ബിസിനസ്സ് എക്സലൻസ് അവാർഡ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ലയിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

publive-image

ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള പ്രതിപക്ഷ നേതാവിന് നൽകി. ഗ്ലോബൽ കമ്മിറ്റിയുടെ ഉപഹാരം റസാഖ് പൂക്കോട്ടും പാടവും, നാഷണൽ കമ്മിറ്റിയുടെ ഉപഹാരം ഷാജി സോനയും നൽകി. മുപ്പത് വർഷ കാലത്തെ പ്രവാസം അവസാനിപ്പിച്ച നാട്ടിലേക്ക് പോകുന്ന സീനിയർ കോൺഗ്രസ് നേതാവ് മാള മൊഹി യുദ്ധീന് സെൻട്രൽ കമ്മറ്റിയുടെ ഉപഹാരം പ്രതിപക്ഷ നേതാവ് നൽകി.

publive-image

നാട്ടിൽ നിന്ന് റിയാദിലെത്തിയ അഷറഫ് പൊന്നാനിക്കുള്ള ഉപഹാരം രമേശ് ചെന്നിത്തല നൽകി. സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ്ക രുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത് , ഗ്ലോബൽ ഭാരവാഹികളായ മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടു കാട്, അസ്‌കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി.എം. നജീബ്, ഷാജി സോണ , സാമുവൽ റാന്നി, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ ഫൈസൽ പാലക്കാട് സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി, കെ.കെ. തോമസ് ഹരീന്ദ്രൻ കണ്ണൂർ, റോയ് വയനാട്, സുഗതൻ നൂറനാട്, ബഷീർ കോട്ടയം , എൽ. കെ. അജിത്, നൗഷാദ് വെട്ടിയാർ, മുനീർ കോകലൂർ, ഷാജി മഠത്തിൽ, സത്താർ കായംകുളം തുടങ്ങിയവർ നേതൃത്വം നൽകി.

വാർഷികാഘോഷത്തിൻറെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരായ ഫ്രാങ്കോ, ആസിഫ് കാപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ റിയാദിലെ ഗായകരും ഒത്തു ചേർന്ന ഗാന സന്ധ്യയും അരങ്ങേ റി. ബിന്ദു സാബു ചിട്ടപ്പെടുത്തിയ തിരുവാതിര, അറബിക് ഡാൻസ്, മാറാടി ഡാൻസ്, എന്നിവയും,  അസിസ് പെർള ചിട്ടപ്പെടുത്തിയ അലിഫ് ഇന്റർ നാഷണൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും ജോണി ജോസഫ് ചിട്ടപ്പെടുത്തിയ മാർഗം കളിയും രശ്മി വിനോദിന്റ നേതൃത്വത്തിൽ അരങ്ങേറിയ ഡാൻസും, മണി ബ്രോദേഴ്സിന്റെ സിനിമാറ്റിക് ഡാൻസും വിഷ്ണു മാസ്റ്റർ ചിട്ടപ്പെടുത്തിയ മുഹബത്ത് കി ദൗലത്ത് എന്ന ആൽബത്തിന്റെ വിശ്വലൈഷേസനും ജന ശ്രദ്ധ പിടിച്ചുപറ്റി.

ഹിബ അബ്ദുൽസലാം, ഗീതു മിന്റോ എന്നവർ അവതാരകരായിരുന്നു. കൾച്ചറൽ കമ്മിറ്റി അംഗങ്ങളായ ബാലു കുട്ടൻ, സകീർ ദാനത്ത്, ശുകൂർ ആലുവ, സുരേഷ് ശങ്കർ, ജമാൽ എരഞ്ഞി മാവ്, ഹർഷദ് എം.ടി, സലിം ആർത്തിയിൽ ശിഹാബ് പുന്നപ്ര, തങ്കച്ചൻ വർഗീസ് ലോറൻസ്, തുടങ്ങിയവർ കലാപരിപാടികൾ നിയന്ത്രിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും ഷഫീഖ് കിനാലൂർ നന്ദിയും പറഞ്ഞു.

Advertisment