Advertisment

റിയാദ് അബ്ബാ ക്രിക്കറ് ടീം ന്യൂ ജേഴ്‌സി ലോഞ്ചിങ്ങും, വാര്‍ഷിക ആഘോഷവും സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദിലെ പ്രമുഖ ക്രിക്കറ്റ് ടീം ആയ അബ്ബയുടെ 13 -മത് വാർഷികം എക്സിറ്റ് 18 ൽ ഉള്ള അൽ മഹാ ഇസ്ത്രയിൽ വെച്ച് ആഘോഷിച്ചു. അതിന്റെ ഭാഗമായി ആറാം ന്യൂ ജേഴ്‌സി ലോഞ്ചിങ്  റിയാദ് വെൽഫയർ അസോസിയേഷൻ (TWMA) സെക്രട്ടറി ഷെമീർ തീക്കുകിൽ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ടീം ക്യാപ്റ്റൻ സലിം, വൈസ് ക്യാപ്റ്റൻ ദിൽഷാദ്, അഫ്താബ് അമ്പിലായി, നജഫ്, ഹാരിസ് , യൂനസ്, ഹാരിസ് തൈക്കണ്ടി, എന്നിവർ ആശംസകൾ അറിയിച്ചു. റിയാസ് മക്കാറയിൽ പ്രോഗ്രാം നിയന്ത്രിച്ചു, ഷെർമി റിയാസ് അവതാരകയായിരുന്നു.

ലോഞ്ചിങ്ങിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും പലതരം ഗെയിമുകൾ സംഘടിപ്പിച്ചു വ്യത്യസ്‌തമായ കേക്ക് നിർമിച്ചു അഫ്ര ഷംവിൽ എല്ലാവരുടെയും ശ്രദ്ധ നേടി. ടീം കളിക്കാർക്ക് ജേഴ്‌സിയുടെ കൂടെ ട്രോഫിയും വിതരണം ചെയ്തു. കബീർ തലശ്ശേരി, റഹീം ഉപ്പള, അൻസാർ തിരുവനതപുരം , മുനീർ, ശർമി റിയാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു, ഫൗസി സലിം , ശർമിന റിയാസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.dot ടോണർ മുഖ്യ പ്രായോജകർ ആയിരുന്നു . നവാബ് സ്വാഗതവും അഫ്സൽ ചെമ്മാട് നന്ദിയും പറഞ്ഞു.

Advertisment