Advertisment

കൊവിഡ് കേസുകള്‍ ഉയരുന്നു; കുവൈറ്റിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശവുമായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

New Update

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കുവൈറ്റിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശവുമായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുവൈറ്റില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സാധ്യത നാലാം ഘട്ടത്തിലേക്ക് കടന്നുവെന്ന നിഗമനത്തെ തുടര്‍ന്നാണ് കുവൈറ്റിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം.

Advertisment

publive-image

കുവൈറ്റില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്ന യു‌എസ് പൗരന്മാരുൾ‌പ്പെടെ എല്ലാ വിമാന യാത്രക്കാർ‌ക്കും കയറുന്നതിന് മുമ്പായി കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്‌. കുവൈറ്റില്‍ പകര്‍ച്ചവ്യാധി സാധ്യത നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നും ഇത് വളരെ ഉയര്‍ന്ന സാഹചര്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു.

ഈ സമയം കുവൈത്തിലേക്ക് യാത്ര ചെയ്യരുതെന്ന ശുപാർശ ഉൾപ്പെടെ യാത്രക്കാർക്ക് അടിസ്ഥാന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യണമെങ്കിൽ, ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ യാത്രയ്ക്ക് മുമ്പ് പരിശോധന നടത്തണം. ചൊവ്വാഴ്ച കുവൈത്തിൽ 1,341 കൊറോണ വൈറസ് കേസുകളും ഇന്നലെ 1,409 കേസുകളും രേഖപ്പെടുത്തി.

kuwait kuwait latest
Advertisment