Advertisment

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌, രോഗവാഹകരില്‍ 13% സ്ത്രീകളും 87% പുരുഷന്മാരും. ഇതില്‍ 81% പ്രവാസികളും ,19% സ്വദേശികളും.

author-image
admin
New Update

തൊഴിലാളി മേഖലയില്‍ കോവിഡ് വാഹകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌, ജുബൈല്‍ ,ഹഫൂഫ് ദമാം ,ജിദ്ദ, മക്ക , മദീന ,റിയാദ് മേഖലകളില്‍ രോഗവാഹകര്‍ കൂടുതല്‍ 

Advertisment

റിയാദ്:  സൗദിയില്‍ കോവിഡ് എണ്ണത്തില്‍ വന്‍ വര്‍ധനവ്‌ ആണ് ഇന്നത്തെ ആരോഗ്യ മന്ത്രാലയത്തിന്‍റെ പതിവ് അപ്ഡേറ്റ് പറയുന്നത് പുതിയ കോവിഡ് കേസുകള്‍ 1645 ആണ് ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപെട്ട കൊറോണ കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണമാണിത് മെയ്‌ നാലുവരെ സൗദിയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 28,656 ആണ്, 7 മരണം ഉള്‍പ്പടെ അകെ മരണപെട്ടവര്‍ 191 ആയി ഉയര്‍ന്നു,  രോഗവാഹകരില്‍ 13% സ്ത്രീകളും 87% പുരുഷന്മാരും. ഇതില്‍ 81% പ്രവാസികളും ,19% സ്വദേശികളും.ആണെന്ന്  ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

publive-image

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 342 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 4,476  ആണ്  23, 989 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ഇതില്‍ 143 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്താകെ കോവിഡ് മരണം മെയ്‌ 4 മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം 248,780 പിന്നിട്ടു .രോഗബാധിതരുടെ എണ്ണം 3,585,711 ആണ് , രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ കാണിക്കുന്നത് ഏറെ ആശ്വാസകരമാണ്, ഇതുവരെ വേള്‍ഡോമീറ്റര്‍ കണക്കനുസരിച്ച് 1,162,095 ആണ് 50,049 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. ലോകത്ത് ചികിത്സയിലുള്ളത് 2,174,836 പേരാണ്.

സൗദി അറേബ്യ ഇന്നു സ്ഥാനം പിടിച്ച വാര്‍ത്താഇടങ്ങള്‍

1. ഒരുപാട് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ശേഷം സൗദിയിലെ സ്വകാര്യസ്‌കൂളുകൾ ഫീസ് പകുതിയാക്കുന്നു അധ്യയന വർഷത്തിന്റെ രണ്ടാം പാദത്തിൽ സ്വകാര്യസ്‌കൂളുകൾ 50 ശതമാനം വരെ ഫീസ് കുറക്കുന്നു. ഇത് സംബന്ധിച്ച രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതരുടെ സന്ദേശമെത്തി. കുടിശ്ശിക ഫീസ് അടക്കണമെന്നും നേരത്തെ അടച്ച ഫീസ് വരും മാസങ്ങളിലേക്ക് നീക്കിവെക്കുമെന്നുമുള്ള അറിയിപ്പുകളാണ് രക്ഷിതാക്കൾക്ക് ലഭിച്ചത്.ഇതോടെ കൊറോണ കാലാത്ത് മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് അല്‍പ്പം ആശ്വാസമായിരിക്കുയാണ് സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് തിരുമാനം.

2. കോവിഡ് കാലത്ത് റമദാന്‍ മാസത്തില്‍ നിങ്ങള്‍ സൗദിയില്‍ ഭക്ഷണം ലഭിക്കാതെ വിഷമത്തിലാണോ? ഇവിടെ വിളിക്കുകയോ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയോ ചെയ്യതാള്‍ ഭക്ഷണം എത്തും കോവി‍ഡ് ലോക്ക് ഡൌണ്‍ കാരണം കുടുങ്ങിയവര്‍ക്കും പ്രയാസമുള്ളവരേയും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇതിനായി മന്ത്രാലയത്തിന്‍റെ 19911 എന്ന നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ https://mlsd.gov.sa/ar/node/555642 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളിലൂടെ മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്

3. സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും വിദേശികള്‍ രോഗം സ്ഥിരീകരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 91 ശതമാനം വിദേശികളാണ്. ജീവിത ശൈലി രോഗങ്ങള്‍ക്കും മറ്റും മരുന്നുകള്‍ കഴിക്കുന്നവര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പുറത്തിറങ്ങുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി.റമദാന്‍ മാസത്തില്‍ കൂട്ടമായി ആളുകള്‍ പുറത്തിറങ്ങരുതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

4.കോവിഡ് ബാധിച്ച് സൗദിയില്‍ മരണപെട്ട മലയാളികളുടെ എണ്ണം ഏഴായി മദീനയിലാണ് മലയാളി കോവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59) ആണ് മരിച്ചത്. മദീനയിലെ അല്‍ബൈക് റീജയണല്‍ മാനേജരായിരുന്നു. 42 വര്‍ഷമായി ഈ കമ്പനിയില്‍ ജീവനക്കാരനായിരുന്നു

5. റിയാദിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സൗദിയിലെ റിയാദിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ ജസീറ കമ്പനിയിലെ ജോലിക്കാരനായ കൊല്ലം കുണ്ടറ കാഞ്ഞോരോട് സ്വദേശി പനയംകോട്ട് വീട് ലൂയിസ് വർഗീസി (61 ) നെയാണ് മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.ഞായറാഴ്ച്ച രാവിലെയാണ് ലൂയിസ് വർഗീസ് താമസിക്കുന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോലീസെത്തി മോർച്ചറിയിലേക്ക് മാറ്റി.

6. സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം നാല്‍പതു ശതമാനം വരെ കുറക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അനുമതിന്‍, ആറുമാസത്തേക്കാണ് അനുമതി അന്യായമായി ആരെയും പിരിച്ചുവിടാന്‍ പാടില്ല, സ്വകാര്യ കമ്പനികള്‍ക്ക് രാജാവ് പ്രഖാപിച്ച ഉത്തേജന പാക്കേജ് വിതരണം തുടങ്ങി മിക്ക കമ്പനികള്‍ക്കും ആനുകൂല്യം ലഭ്യമായി തുടങ്ങി.. തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയം പുതിയ ഉത്തരവ് പുറപെടുവിച്ചത് , തൊഴിലാളികളുടെ നിലവിലെ ശമ്പളത്തിന്റെ നാല്പത് ശതമാനത്തില്‍ കൂടുതല്‍ വെട്ടികുറച്ചാല്‍ തൊഴില്‍ ഉടമക്കെതിരെ പരാതിപെടാം .ആറുമാസത്തിനു ശേഷം തൊഴിലാളിക്ക് നിലവില്‍ ഉണ്ടായിരുന്ന മുഴുവന്‍ ശമ്പളവും നല്‍കണം. അവധി നല്‍കുന്നത് വര്‍ഷത്തിലോ രണ്ടുവര്‍ഷം കൂടുംബോഴുള്ളത് കൃത്യമായി പാലിക്കണം. വരുന്ന ആറുമാസം കൊറോണയുടെ പേരില്‍ തൊഴിലാളികളുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തൊഴില്‍ ഉടമക്ക് അവകാശമില്ലന്ന്‍ മാനവ വിഭവശേഷി മന്ത്രാലയം വെക്തമാക്കുന്നു.

publive-image

Advertisment