Advertisment

ഓഖി ദുരിത ബാധിതരെ കാണാൻ നടി മഞ്ജു വാര്യർ പൂന്തുറയിലെത്തി

New Update

publive-image

തിരുവനന്തപുരം :ഓഖി ദുരിത ബാധിതരെ കാണാൻ നടി മഞ്ജു വാര്യർ പൂന്തുറയിലെത്തി. ഓഖി ചുഴവിക്കാറ്റിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ രാവിലെ 11 മണിയോടെയാണ് മഞ്ജു എത്തിയത്. തന്നെക്കൊണ്ട് സാധിക്കുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ദുരന്തബാധിതർക്ക് മഞ്ജു ഉറപ്പു നൽകി.

publive-image

ദുരന്തത്തെ തുടർന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസ്സിലാക്കുന്നതിന് കേന്ദ്രസംഘം ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഡോ. സഞ്ജയ് പാണ്ഡെ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ദുരന്തബാധിത മേഖലകൾ സന്ദർശിച്ചതിനു ശേഷം സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

Advertisment