Advertisment

തോപ്പിൽ ഭാസി നാടകോത്സവം 2018

New Update

കേരള ആർട്‌സ് ആന്റ് നാടക അക്കാഡമി (കാനാ), കുവൈറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് 'തോപ്പിൽ ഭാസി നാടകോത്സവം 2018' ഒക്ടോബര്‍ 19ന് ഖെയ്ത്താൻ ഇൻഡ്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചുനടക്കും. കുവൈറ്റിലെ അഞ്ച് മലയാള അമേച്വർ നാടകസമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന നാടകോത്സവം

Advertisment

പ്രശസ്ത ചലച്ചിത്ര - നാടക പ്രവര്‍ത്തകന്‍ പ്രൊഫ. അലിയാര്‍ വൈകുന്നേരം 4നു ഉദ്ഘാടനം ചെയ്യും.

publive-image

മറീന മൂവിംഗ് ആർട്‌സ് അവതരിപ്പിക്കുന്ന 'വാഴക്കുല റീലോഡഡ്', തീയറ്റർ ഓഫ് ഇഡിയറ്റ്സ് ഒരുക്കുന്ന 'പേക്കാലം'', കാഴ്ച കുവൈറ്റിന്റ ' സ്വപ്ന വാതില്‍പടിയില്‍ സ്വര്‍ണ്ണ ചെരുപ്പടയാളം', യുവസാഹിത്യ കുവൈറ്റ് അവതരിപ്പിക്കുന്ന ' അവസാന വിധിക്കും അല്പം മുന്‍പ്', കലാസംഘം നാടകവേദി കുവൈത്ത് അരങ്ങിലെത്തിക്കുന്ന 'നാനാത്വത്തിൽ ഏകത്വം' എന്നീ അഞ്ച് നാടകങ്ങളാണ് നാടകോത്സവത്തിൽ മാറ്റുരക്കുന്നത്.

മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, മികച്ച രചന, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, പ്രത്യേക ജൂറി അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്കു പുറമെ ക്യാഷ്‌ അവാർഡുകളും ഉണ്ടായിരിക്കുന്നതാണെന്ന് കാനാ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

റാഫിൾ ഡ്രോയിലൂടെ പ്രേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുന്നതായിരിക്കും.

kuwait
Advertisment