Advertisment

കോണ്‍ഗ്രസ് റാലിക്കിടെ ബാലികയെ പാളയില്‍ ഇരുത്തി വലിച്ച സംഭവം: അമ്മ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

New Update

ഗുവാഹത്തി: കേന്ദ്രസര്‍ക്കാരിനെതിരായി അസമില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയില്‍ നാലര വയസ്സുകാരിയെ പാളയില്‍ ഇരുത്തി വലിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഇന്ധനവില വര്‍ധനവിനെതിരെയും ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ഇക്കഴിഞ്ഞ ആറിന് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Advertisment

publive-image

റാലിയുടെ മുന്നിലാണ് പെണ്‍കുട്ടിയെ പാളയില്‍ ഇരുത്തി പ്രവര്‍ത്തകര്‍ വലിച്ചു കൊണ്ടു പോയത്. കുട്ടിയുടെ അമ്മ, കുട്ടിയെ വലിച്ചുകൊണ്ടുപോയ പ്രദേശിക കോണ്‍ഗ്രസ് നേതാവ് ജിതുമോനി ദാസ്, കുട്ടിയുടെ ചിത്രം വ്യക്തമാക്കിയ പ്രദേശിക മാധ്യമപ്രവര്‍ത്തകന്‍ കുമുദ് ബറുവ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നയുടന്‍ നടപടി സ്വീകരിക്കാന്‍ അസം ബാലാവകാശ കമ്മീഷന്‍ ലക്ഷിംപുര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ജുവനൈല്‍ ജസ്റ്റീസ് ആക്ടിലെ യു/എസ് 75പ്രകാരമാണ് നടപടി.

Advertisment