Advertisment

ടിആര്‍പി റേറ്റിങില്‍ തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം; രണ്ടു പേര്‍ അറസ്റ്റില്‍; ചാനലുകളുടെ ബാങ്ക് അക്കൗണ്ടും പരിശോധിക്കും

New Update

publive-image

Advertisment

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റില്‍ (ടിആര്‍പി) കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടിവി അടക്കം മൂന്നു ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസ്. രണ്ടു പേര്‍ സംഭവത്തില്‍ അറസ്റ്റിലായതായാണ് വിവരം. റിപ്പബ്ലിക് ടിവിയ്ക്കും രണ്ട് മറാത്തി ചാനലുകള്‍ക്കുമെതിരെയാണ് അന്വേഷണം. റിപ്പബ്ലിക് ടിവി ജീവനക്കാരെ പൊലീസ് ഉടന്‍ വിളിച്ചുവരുത്തും.

വീടുകളില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് ചാനലുകള്‍ ടിആര്‍പിയില്‍ തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അനധികൃതമായി ഫണ്ട് ലഭിച്ചതായും മുംബൈ പൊലീസ് മേധാവി പരംവീര്‍ സിങ് പറഞ്ഞു.

ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും. നിയമവിരുദ്ധമായി പണം ഇവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കുറ്റകൃത്യം തെളിഞ്ഞാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും പരംവീര്‍ സിങ് വ്യക്തമാക്കി.

Advertisment