Advertisment

ബഹ്റൈനില്‍ മാന്‍ഹോള്‍ അറ്റക്കുറ്റപ്പണികള്‍ക്കിടെ അപകടത്തില്‍പെട്ട് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

New Update

publive-image

മനാമ: ബഹ്റൈനില്‍ മാന്‍ഹോള്‍ അറ്റക്കുറ്റപ്പണികള്‍ക്കിടെ അപകടത്തില്‍പെട്ട് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ദേബാശിഷ് സാഹു, രാകേഷ് കുമാര്‍ യാദവ്, മുഹമ്മദ് തൌസീഫ് ഖാന്‍ എന്നിവരാണ് മരിച്ചത്.

ബുദയ്യക്കടുത്തു ബനി ജംറ എന്ന സ്ഥലത്തായിരുന്നു സംഭവം ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisment