Advertisment

ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലി: തന്‍റെ ജോലി ജനങ്ങളെ സേവിക്കുക: 'ട്രോളുകളൊന്നും എന്നെ ബാധിക്കുന്നില്ലെന്ന് നുസ്രത്ത് ജഹാൻ എംപി

New Update

ദില്ലി: പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ എംപിയായത് മുതൽ നുസ്രത്ത് ജഹാൻ റുഹി സോഷ്യൽ മീഡിയയിലും ട്രോളുകളിലും നിറഞ്ഞ് നിൽക്കുകയാണ്.

publive-image

ബിസിനസുകാരനായ നിഖിൽ ജെയ്നുമായുള്ള വിവാഹത്തിന് ശേഷം ചൊവ്വാഴ്ചയാണ് നുസ്രത്ത് സത്യ പ്രതിജ്ഞ ചെയ്തത്.

publive-image

തുടർച്ചയായി പുറത്തിറങ്ങുകയും വാർത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്‍റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞു.

publive-image

ജോലി ഒരു തരത്തിലുള്ള പ്രാർത്ഥന തന്നെയാണെന്നും പാർലമെന്‍റിലെ പ്രായം കുറഞ്ഞ എംപിമാരായ തനിയ്ക്കും മിമി ചക്രബർത്തിക്കും വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും നുസ്രത്ത് പറഞ്ഞു. അഭിനയം തന്‍റെ തൊഴിലാണെന്നും അത് ഉപേക്ഷിക്കാനാവില്ലെന്നും പറഞ്ഞ നുസ്രത്ത്, രാഷ്ട്രീയത്തെ ഗൗരവമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.

Advertisment