Advertisment

‌‌തൃപ്തി ദേശായിയെ കള്ളവാറ്റുമായി പിടിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: കുത്തിപ്പൊക്കിയത് ആറു മാസത്തിന് മുമ്പ് മദ്യനിരോധനത്തിനായി പ്രതിഷേധിച്ച വീഡിയോ

New Update

കൊച്ചി: ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിയെ കള്ളവാറ്റുമായി പിടിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പ്രചാരണം. സംഘപരിവാര്‍ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.

Advertisment

publive-image

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യമാകെ മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുംബൈയിലെ ഒരു കള്ളവാറ്റു കേന്ദ്രത്തില്‍ നിന്ന് തൃപ്തി ദേശായിയെയും സംഘത്തെയും പിടികൂടിയെന്നാണ് പ്രചാരണം. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വ്യാപകമായ രീതിയിലാണ് പ്രചരിക്കുന്നത്.

ശബരിമലയിലെ സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട തൃപ്തി ദേശായിയുടെ പ്രതികരണങ്ങള്‍ മലയാള വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് താന്‍ മലകയറുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനങ്ങളാണ് വാര്‍ത്തകളില്‍ ഇടം പിടിപ്പിച്ചത്. മല കയറാനായി എത്തിയ തൃപ്തിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.

Advertisment