Advertisment

തൃശ്ശൂര്‍ സിഎച്ച് സെന്റര്‍ ശിലാസ്ഥാപനം സപ്തംബര്‍ 26ന്പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: തൃശൂര്‍ മുളങ്കുന്നത്തുകാവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കുന്നതുള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സിഎച്ച് സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മം സെപ്തംബര്‍ 26ന് രാവിലെ 11 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

Advertisment

publive-image

മെഡിക്കല്‍ കോളേജിന് സമീപം സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്ററിന് (സിഎച്ച് സെന്റര്‍) വേണ്ടി വാങ്ങിയ 12 സെന്റ് സ്ഥലത്ത് 11250 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.

രണ്ടര കോടി രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നു. സിഎച്ച് സെന്ററിന്റെ അംഗത്വ വിതരണത്തിലൂടെയും വിവിധ സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെയും സംഭാവന പിരിവിലൂടെയും ആവശ്യമായ സംഖ്യ സമാഹരിക്കും.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന സിഎച്ച് സെന്ററിന് കീഴില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസും തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച് വരുന്ന സിഎച്ച് സെന്ററിന് കീഴില്‍ ക്യാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെ സൗജന്യ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.

മുസ്ലിം ലീഗ് ഉന്നതാധികാരി സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എം എല്‍ എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ടി എന്‍ പ്രതാപന്‍ എം പി, രമ്യ ഹരിദാസ് എം പി, അനില്‍ അക്കര എം എല്‍ എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം എല്‍ എ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം എ ആന്‍ഡ്രൂസ്, കല്യാണ്‍ സില്‍ക്‌സ് എം ഡി ടി എസ് പട്ടാഭിരാമന്‍, മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി വി പി നന്ദകുമാര്‍, ആസാ ഗ്രൂപ്പ് എംഡി സി പി സാലിഹ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാരായ ഡോ പി കെ ബിജു കൃഷ്ണന്‍, ഡോ. ഷഹന എ ഖാദര്‍, പ്രസ് ക്ലബ് പ്രസിഡണ്ട് കെ പ്രഭാത്, ഗ്രാന്‍ഡ് ഹൈപ്പര്‍ എംഡി ഡോക്ടര്‍ അന്‍വര്‍ അമീന്‍, ജലീല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ തടാകം കുഞ്ഞുമുഹമ്മദ് ഹാജി, അവണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റീമ ബൈജു, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി എച്ച് റഷീദ്, കെ എസ് ഹംസ, പി എം സാദിഖലി, കോഴിക്കോട് സി എച്ച് സെന്റര്‍ സെക്രട്ടറി റസാക്ക് മാസ്റ്റര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ പി ഖമറുദ്ദീന്‍, ആര്‍ക്കിടെക്ട് ഷാഹിദ് നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും പങ്കെടുപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സിഎച്ച് സെന്റര്‍ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി എം അമീര്‍, എന്നിവര്‍ അറിയിച്ചു.

 

 

 

ch centre
Advertisment