Advertisment

മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

New Update

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ടാര ജില്ലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച്ച ഉച്ചയോടെയാണ് ബിനാകി ഗ്രാമത്തില്‍ കടുവയിറങ്ങിയത്.

Advertisment

publive-image

പുംസാര്‍ -ബപേര ദേശീയപാതിയില്‍ കടുവയെ കണ്ടെത്തിയതായി പൊതുജനങ്ങള്‍ വനംവകുപ്പ് അധികൃതര്‍ക്ക് ഫോണ്‍ സന്ദേശം അയച്ചിരുന്നു. ദേശീയപാതയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് ചുറ്റും ആളുകള്‍ തടിച്ചു കൂടി.

ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും കടുവയെ പ്രകോപിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആരും ഇത് അനുസരിച്ചില്ല. കടുവയുടെ പിന്നാലെ ഓടുകയായിരുന്നു ഗ്രാമവാസികള്‍.

ഇവരില്‍ മൂന്ന് പേരെയാണ് കടുവ ആക്രമിച്ചത്. ഇതിലൊരാള്‍ കടുവയുടെ പിടിയിലകപ്പെടുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഇയാള്‍ കടുവയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്.

tiger attack
Advertisment