ടിക് ടോക്കിലെ പുതിയ ട്രെൻഡ് ‘കുട്ടാ കുട്ടാ കരയല്ല കുട്ട, വീഡിയോ കാണാം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 10, 2019

ടിക്ക്‌ടോക്കില്‍ ഹിറ്റായ നില്ല് നില്ല് പാട്ടിന് ശേഷം മറ്റൊരു പാട്ട് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കുട്ടാ കുട്ടാ കരയല്ലേ കുട്ടാ എന്ന നാടന്‍ പാട്ടാണ് ഇത്തവണ ഹിറ്റായിരിക്കുന്നത്. ഡബ്‌സ്മാഷിലൂടെ വൈറലായ സൗഭാഗ്യ വെങ്കിടേഷും ഈ പാട്ട് ഏറ്റെടുത്തിട്ടുണ്ട്.

ജാസിഗിഫ്റ്റ് ആലപിച്ച നില്ല് നില്ല് നില്ലെന്റെ കുയിലേ എന്ന ഗാനം കുറച്ച് നാള്‍ മുന്നേ ടിക് ടോകില്‍ തരംഗമായിരുന്നു. പലതരത്തിലുള്ള വീഡിയോകള്‍ പുറത്ത് വന്നെങ്കിലും ടിക് ടോക് ചലഞ്ച് എന്ന പേരില്‍ ഓടുന്ന വാഹനത്തെ തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തത് സംഘര്‍ഷത്തിന് കാരണമായിരുന്നു.

പച്ചിലകള്‍ കയ്യില്‍ പിടിച്ച് ഓടുന്ന വാഹനത്തിന് മുന്നില്‍ പാട്ടിനൊപ്പം ചുവട് വെക്കുന്നതായിരുന്നു ടിക് ടോക് ചലഞ്ച്. ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ട പോലീസ് അപകടത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗതാഗതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നായിരുന്നു പോലീസ് അറിയിച്ചത്.

 

×