Advertisment

ടിക് ടോക് ആപ്പിന് മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ ; പ്ലേസ്റ്റോറില്‍ നിന്നു നീക്കി

New Update

ഡല്‍ഹി : ടിക് ടോക് ആപ്പിന് മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍. പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ടിക് ടോക് ആപ്പ് നീക്കംചെയ്തു. ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതിനു ഹൈക്കോടതി നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Advertisment

publive-image

ഒട്ടേറെ അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ്പ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. അശ്ലീലചിത്രങ്ങളും മറ്റും ആപ്പ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നു രാജ്യമൊട്ടാകെ ടിക് ടോക് തടയാന്‍ ഗൂഗിളിനോടു സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ആപ്പിളിനും ഗൂഗിളിനും കേന്ദ്രം കത്തയച്ചതിനെത്തുടര്‍ന്നാണു നടപടി.

Advertisment