Advertisment

ലോക്ക് ഡൗണിലും കുതിപ്പ് തുടർന്ന് ടിഎംഎ അബുദാബി

New Update

publive-image

Advertisment

അബുദാബി: കഴിഞ്ഞ 4 വർഷമായി തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ട്രഡീഷണൽ മാർഷൽ ആർട്സ് ക്ലബ്ബ് അബുദാബിക്ക് പറയാനുള്ളത്. ലോക്ക്ഡൗൺ സമയത്ത് എല്ലാം നിലച്ചപ്പോളും ടിഎംഎയിലെ ക്ലാസ്സുകൾ നിലച്ചില്ല. ഓൺലൈനിലും പിന്നീട് സാധ്യമായപ്പോൾ ഫിസിക്കലായും ഇവിടെ കരാട്ടെ പഠിക്കാൻ പഠിതാക്കൾ ഒഴുകി എത്തിയിരുന്നു.

എല്ലാം ലോക്കായപ്പോളും ഇവിടെ കുറെ പേർ ലോക്കിട്ടും ലോക്കഴിച്ചും സന്തോഷം പങ്കുവെച്ചു മുന്നേറി. ഓൺലൈൻ പരിശീലനവും ടെസ്റ്റും ബെൽറ്റും സർട്ടിഫിക്കേറ്റ് വിതരണവും ഒക്കെ മുടങ്ങാതെ തന്നെ നടന്നു. ഏറ്റവും ഒടുവിൽ ഒരുമിച്ച് 4 പേർ ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കി.

ജപ്പാനിലെ ഒക്കിനാവോയിൽ നിന്ന് നേരിട്ട് തന്നെ എക്സാം നടത്തിപ്പും ജപ്പാനിൽ നിന്ന് തന്നെ സർട്ടിഫിക്കറ്റും ലഭിക്കുന്നു എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. കഴിഞ്ഞ 4 വർഷങ്ങളായി ടിഎംഎയിലെ വിദ്യാർത്ഥികൾ മത്സരിച്ച ചാമ്പ്യൻഷിപ്പിലൊക്കെയും വിജയ ശ്രീലാളിതരാകുന്നു എന്നതും ഇവിടുത്തെ പരിശീലനത്തിന്റെ മികവ് എടുത്തു പറയുന്നു.

ഇതിനകം ഒട്ടനവധി പേർ ഇവിടെ നിന്നും പഠനം പൂർത്തിയാക്കി ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുണ്ട് ഷോ‌റിൻ റിയു ഷോറിൻ കായ് യുഎഇ തലവൻ ശിഹാൻ മുഹമ്മദ്‌ ഫായിസിന്റെ നേതൃത്വത്തിൽ സെൻസായി ഷാമിൽ സെൻസായി ഹാരിസ് സെൻസായി റഈസ് എന്നിവരും പരിശീലകരായി വിദ്യാർത്ഥികൾക്ക് കൂടെയുണ്ട്.

കഴിഞ്ഞ ദിവസം ടിഎംഎ ഹെഡ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സെൻസായി ചന്ദ്രൻ ദുബായ് ഫിഫ്ത് ഡാൻ സെൻസായി ഹാഷിം തേർഡ് ഡാൻ സെൻസായി ഫഹദ് സഖാഫി ഫാസ്റ്റ് ഡാൻ സെൻസായി മുനീർ ഫാസ്റ്റ് ഡാൻ എന്നിവർ ബ്ലാക്ക് ബെൽറ്റും സെർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

ചടങ്ങിൽ ടിഎംഎ മാനേജ്മെന്റ് കുടുംബ അംഗങ്ങളും വീശിഷ്ടാതിഥികളും ടിഎംഎ മാനേജിoഗ് ഡയരക്ടർ ശിഹാൻ മുഹമ്മദ്‌ ഫായിസ് ബെൽറ്റും സെർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഷുക്കൂർ കണ്ണൂർ ഫഹദ് സഖാഫി മുനീർ ഹാഷിം ചന്ദ്രൻ സെൻസായി ഷാമിൽ സംസാരിച്ചു

-ഫഹദ് ചെട്ടിപ്പടി അബുദാബി

abu dhabi news
Advertisment