Advertisment

കോവിഡ് 19 -റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി ടി.എൻ പ്രതാപൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു.

New Update

തൃശൂർ: കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള അനുമതി ഐസിഎംആർ കേരളത്തിന് നൽകിയ സാഹചര്യത്തിൽ ആവശ്യമായ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിന് ടി.എൻ പ്രതാപൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു.നിലവിൽ കോവിഡ് പരിശോധന നടത്തി ഫലം ലഭിക്കുന്നതിന് ആറുമുതൽ ഏഴുമണിക്കൂർ വരെ എടുക്കുന്ന സാഹചര്യത്തിലാണ് 2.5 മണിക്കൂർ കൊണ്ട് പരിശോധനഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പ്രസക്തി.

Advertisment

publive-image

പൂനെയിലെ മൈലാബ് ഡിസ്കവറി സൊലൂഷ്യൻ ലബോറട്ടറിയാണ് ഈ ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇതുമൂലം കോവിഡ് ബാധിതരെ പെട്ടന്ന് കണ്ടെത്താനാകും. വർദ്ധിച്ചു വരുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയെ കോവിഡ് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചിരുന്നു. കോവിഡ് ആദ്യമായി കണ്ടെത്തിയ തൃശ്ശൂർ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംപി ഫണ്ടിൽ നിന്നും 3.5 കോടി രൂപ വിനിയോഗിക്കുവാൻ അനുമതി നൽകിക്കൊണ്ട് ടി.എൻ പ്രതാപൻ എംപി ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു.

അതിൽ ഉൾപ്പെടുത്തിയാണ് ഒരുകോടി റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് പ്രത്യേക കത്ത് നൽകിയിട്ടുള്ളത്. തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിനകത്തും മണ്ഡലത്തിന് പുറത്തുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി എംപി ഫണ്ട് വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടർക്ക് ടി.എൻ പ്രതാപൻ എംപി ആനുവാദം നൽകിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പടെയുള്ള ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവർത്തികൾക്ക് ജില്ലാ കളക്ടർക്ക് ഭരണാനുമതി നൽകാവുന്നതാണ്. അടിയന്തിരമായി ഭരണാനുമതി നൽകി റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ടി.എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു.

Advertisment