Advertisment

ലഹരി വേട്ട; 140 പായ്ക്കറ്റ് ഹാൻസുമായി മണൽവയൽ സ്വദേശി പോലീസ് പിടിയിൽ

New Update

publive-image

താമരശ്ശേരി: നിരോധിത പുകയില ഉൽപന്നമായ ഹാൻസിന്‍റെ 140 പായ്ക്കറ്റുകളുമായി പുതുപ്പാടി മണൽവയൽ പുഴങ്കുന്നുമ്മൽ കുഞ്ഞിമുഹമ്മദിനെ താമരശ്ശേരി പോലീസ് പിടികൂടി.

ഇയാളുടെ വളളിയാടുള്ള കടയിൽ നിന്നും 40 പായ്ക്കറ്റും, മണൽവയലുള്ള വീട്ടിൽ നിന്നും നൂറോളം പായ്ക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്.

പത്രക്കടലാസിൽ തയ്യാറാക്കിയ കവറുകളിൽ ഓരോന്നായി നിറച്ച് കടയിലെ ഷെൽഫിൻ്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ്  ഇവ സൂക്ഷിച്ചിരുന്നത്. കവറിൽ കെട്ടിവെച്ച നിലയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. താമരശ്ശേരി എസ് ഐ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ സിപിഒമാരായ രതീഷ്, ഷൈജൽ, അബ്ദുൽ റഫീഖ്, അമ്പിളി റസ്ന എന്നിവർ ചേർന്നാണ് പിടികൂടിയത്.

kozhikode news
Advertisment