Advertisment

ടോക്യോ പാരാലിമ്പിക്സ്: വിനോദ് കുമാറിലൂടെ ഇന്ത്യക്ക് മൂന്നാം മെഡല്‍

New Update

publive-image

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കി. 19.91 മീറ്റര്‍ ദൂരത്തോടെ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് നേട്ടം.

പുരുഷന്‍മാരുടെ ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെ നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. രാവിലെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.

Advertisment