Advertisment

രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് രാഹുലുമായി ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് ഞാന്‍ ; എഐസിസി അധ്യക്ഷന്‍ ആയതിനു ശേഷം രാഹുല്‍ ഗാന്ധിയെ കാണാനായിട്ടില്ല ; സോണിയ ഗാന്ധിയുടെ കാലത്ത് പാര്‍ട്ടിയില്‍ ഇതായിരുന്നില്ല സ്ഥിതി , മറ്റുള്ളവരെ കേള്‍ക്കാനെങ്കിലും അവര്‍ സമയം കണ്ടെത്തിയിരുന്നു; ബിജെപിയില്‍ ചേര്‍ന്നത് ഒരാഴ്ച കൊണ്ടെടുത്ത തീരുമാനം: ടോം വടക്കന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ ആയതിനു ശേഷം രാഹുല്‍ ഗാന്ധിയെ കാണാനായിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍. സോണിയ ഗാന്ധിയുടെ കാലത്ത് പാര്‍ട്ടിയില്‍ ഇതായിരുന്നില്ല സ്ഥിതിയെന്നും മറ്റുള്ളവരെ കേള്‍ക്കാനെങ്കിലും അവര്‍ സമയം കണ്ടെത്തിയിരുന്നെന്നും വടക്കന്‍ പറഞ്ഞു. മൈ നേഷനുമായുള്ള അഭിമുഖത്തിലാണ് ടോം വടക്കന്റെ പരാമര്‍ശങ്ങള്‍.

Advertisment

publive-image

രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് രാഹുലുമായി ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് ഞാന്‍. അന്നെല്ലാം മിക്കവാറും തമ്മില്‍ കാണുമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിനു ശേഷം രാഹുലിനെ കണ്ടിട്ടേയില്ല. ഒരു വര്‍ഷം മുമ്പാണ് അവസാനമായി രാഹുലുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വടക്കന്‍ പറഞ്ഞു.

സോണിയ ഇങ്ങനെയായിരുന്നില്ല. അവര്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ സമയം കണ്ടെത്തിയിരുന്നു. കൂടുതല്‍ ജനാധിപത്യപരമായിരുന്നു കാര്യങ്ങള്‍. ഇപ്പോഴത്തെ അവസ്ഥ നമ്മെ ആരും കേള്‍ക്കുന്നില്ല എന്നതാണ്. താന്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് എന്നു നിരന്തരം പറയുകയല്ലാതെ അതിനായി രാഹുല്‍ ഒന്നും ചെയ്യുന്നില്ല. രാഹുലിനെ ഒരു തൈച്ചെടി മാത്രമായേ താന്‍ കാണുന്നുള്ളൂ. സ്വയം വലുതായെന്നു കാണിക്കാന്‍ മറ്റുള്ളവരെ വെട്ടിമാറ്റുകയാണ് രാഹുല്‍- വടക്കന്‍ കുറ്റപ്പെടുത്തി.

ബിജെപിയുടെ രാജ്യസഭാംഗം രാകേഷ് സിന്‍ഹയുമായി ഒരു ടെലിവിഷന്‍ സ്റ്റുഡിയോയില്‍ വച്ചു നടത്തിയ ചര്‍ച്ചയാണ് തന്നെ ബിജെപിയില്‍ എത്തിച്ചതെന്ന് വടക്കന്‍ പറഞ്ഞു. ഒരാഴ്ച കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി  തനിക്കു സീറ്റ് നല്‍കിയതാണ്. അതു വേണ്ടെന്നു പറയുകയായിരുന്നു. ബിജെപിയില്‍ താന്‍ പുതിയ ആളാണ്. പ്രവര്‍ത്തകരുമായി ബന്ധമില്ല. തന്നെ സ്ഥാനാര്‍ഥിയാക്കിയാല്‍ അവര്‍ക്കതു പ്രയാസമുണ്ടാക്കുമെന്ന് വടക്കന്‍ പറഞ്ഞു.

Advertisment