Advertisment

ഉള്ളിയെ മാത്രമല്ല തക്കാളിയെയും തൊട്ടാലും പൊള്ളും...

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കൊച്ചി : ഉള്ളി വില മാത്രമല്ല തക്കാളി വിലയും കുതികക്കുകയാണ്. കൃഷി നാശം മൂലം ഉത്പാദനം കുറഞ്ഞതും ലഭ്യത കുറഞ്ഞതുമാണ് ഉള്ളിക്കും തക്കാളിക്കും വില ഉയരാന്‍ കാരണമായത്.

Advertisment

publive-image

 

കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഡല്‍ഹിയില്‍ തക്കാളിക്ക് 70 ശതമാനം വില വര്‍ധനയാണ് ഉണ്ടായത്.ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നാല്‍പത് മുതല്‍ അറുപത് രൂപ വരെയാണ് തക്കാളിയുടെ വില. ചിലയിടങ്ങളില്‍ കിലോയ്ക്ക് എണ്‍പത് രൂപ വരെയുണ്ട്.

മുപ്പത് രൂപയില്‍ താഴെയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ചണ്ഡിഗഡിലെ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കിലോക്ക് 52 രൂപയാണ് തക്കാളിയുടെ വില.

ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയിലെ മൊത്ത വ്യാപാര കണക്കുകള്‍ പറയുന്നത് 800 രൂപയ്ക്ക് മുകളിലാണ് 25 കിലോഗ്രാം ഗ്രേഡ് ഒന്ന് തക്കാളി വിലയെന്നാണ്. ഡല്‍ഹിയെ കൂടാതെ മുംബൈയിലും തക്കാളി വില ഉയര്‍ന്നിട്ടുണ്ട്.

Advertisment