Advertisment

മമ്മൂട്ടിയെയും മോഹൻ ലാലിനെയും നായകരാക്കി ഹിറ്റുകൾ; ടോമിച്ചൻ മുളകുപാടം ഇനി സുരേഷ് ​ഗോപിയ്ക്കൊപ്പം

author-image
ഫിലിം ഡസ്ക്
New Update

പോക്കിരി രാജയും പുലിമുരുകനും രാമലീലയും ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളൊരുക്കിയിട്ടുള്ള നിർമാതാവായ ടോമിച്ചൻ മുളകുപാടം സുരേഷ് ​ഗോപിയുടെ 250-ാം ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇത് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

publive-image

സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാളുകളായി ഏറെ വൈറലായിരുന്ന വെള്ളത്താടിയും നീളൻ മീശയുമായുള്ള തന്‍റെ പുതിയ ലുക്ക് 250-ാം ചിത്രത്തിനുവേണ്ടിയാണെന്ന് സുരേഷ് ഗോപി തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

https://www.facebook.com/TomichanMulakuppadam/posts/922566414854233

മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ബിൽ നേടിയ സിനിമയായ പുലിമുരുകന്റെ നിർമാതാവായതോടെയാണ് ടോമിച്ചന്റെ രാശി തെളിഞ്ഞത്. അതിനു മുമ്പ് ഫ്ളാഷ്, പോക്കിരി രാജ, ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ ചിത്രങ്ങളായിരുന്നു അദ്ദേഹം നിർമിച്ചത്. പുലിമുരുകനു ശേഷം നിർമിച്ച ദിലീപ് നായകനായ രാമലീലയും വലിയ ഹിറ്റായിരുന്നു. അവസാനമായി പ്രണവ് മോഹൻ ലാൽ പ്രധാന വേഷം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണ് അദ്ദേഹം നിർമിച്ചത്.

സുരേഷ് ഗോപിക്കൊപ്പം ആദ്യമായി ഒന്നിക്കുകയാണ് ടോമിച്ചൻ മുളകുപാടം. സുരേഷ് ഗോപിയുടെ 250-ാം സിനിമയോടൊപ്പം പ്രവർത്തിക്കുന്നതിന് മുളകുപാടം ഫിലിംസിന് ഏറെ സന്തോഷമെന്നും മാത്യു തോമസ് പ്ലാമൂട്ടിൽ ഒരുക്കുന്ന ഈ ചിത്രം കുടുംബങ്ങളേയും സുരേഷ് ഗോപി ആരാധകരേയും ലക്ഷ്യമിട്ടുള്ളതാണെന്നും വലിയൊരു താര നിര ചിത്രത്തിലുണ്ടെന്നും അദ്ദേഹം ടോമിച്ചൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

suresh gopi tomichan mulakupadam
Advertisment