സിപ് ലൈനിൽ യാത്ര ചെയ്ത് ടൊവിനോ; സൂപ്പർമാനെന്ന് ആരാധകർ

ഫിലിം ഡസ്ക്
Monday, February 18, 2019

റാസ് അൽ ഖൈമയിലെ ജബൽ ജൈസ് സിപ് ലൈനിലൂടെ ടൊവിനോ നടത്തിയ സാഹസികയാത്രയുടെ പുറകെയാണിപ്പോൾ ആരാധകർ. ടൊവിനോ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലോകത്തിൽ വച്ചു തന്നെ ഏറ്റവും നീളം കൂടിയ സിപ് ലൈൻ യാത്രയാണിത്.

2.83 കിലോമീറ്ററാണ് ഇതിന്‍റെ നീളം. മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലാണ് റൈഡർമാർ ഇതിലൂടെ പറക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1680 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.സൂപ്പർമാൻ എന്നാണ് വിഡിയോയ്ക്ക് ആരാധകർ കമന്‍റ് ചെയ്തിരിക്കുന്നത്.

×