Advertisment

 അർബൻ ക്രൂയിസർ സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ പരിചയപ്പെടുത്താൻ തയാറെടുത്ത് ടൊയോട്ട

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അർബൻ ക്രൂയിസർ സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ പരിചയപ്പെടുത്താൻ തയാറെടുത്തിരിക്കുകയാണ് ടൊയോട്ട. സെപ്റ്റംബർ മൂന്നാം വാരത്തിൽ വാഹനം വിപണിയിൽ എത്തുമെന്നാണ് ഡീലർ വൃത്തങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.

Advertisment

publive-image

കാഴ്ച്ചയിൽ ഒരു മിനി ഫോർച്യൂണർ ലുക്കിൽ ഒരുങ്ങുന്ന അർബൻ ക്രൂയിസറിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. എസ്‌യുവിയെ ടൊയോട്ട ഇതിനകം തന്നെ വെളിപ്പെടുത്തിയെങ്കിലും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു പുതിയ പ്രൊമോഷണൽ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

പുതിയ വീഡിയോയിൽ എസ്‌യുവിയുടെ ബാഹ്യ, ഇന്റീരിയർ ഹൈലൈറ്റുകളാണ് പ്രദർശിപ്പിക്കുന്നത്. ബോൾഡ് ഡൈനാമിക് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി ഫോഗ് ലാമ്പുകൾ, സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ-ടോൺ പ്രീമിയം ഇന്റീരിയറുകൾ എന്നിവ പോലുള്ള ചില പ്രധാന സവിശേഷതകളെ എടുത്തു കാണിക്കുന്നു.

ഇതിനുപുറമെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോക്രോമിക് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകളും അർബൻ ക്രൂയിസറിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

auto news toyota
Advertisment