Advertisment

ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ യാരിസ് ഇനി ഫ്ലീറ്റ് വിഭാഗത്തിലും വിൽപ്പനയ്ക്ക്

author-image
സത്യം ഡെസ്ക്
New Update

ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ യാരിസ് ഇനി ഫ്ലീറ്റ് വിഭാഗത്തിലും വിൽപ്പനയ്ക്ക്. സാധാരണ യാരിസ് ജെ വകഭേദത്തെ അപേക്ഷിച്ച് വിലയിൽ 1.96 ലക്ഷത്തോളം രൂപയുടെ കുറവുണ്ട്. ഏപ്രിലിൽ വിപണി വിട്ട ബി വിഭാഗം സെഡാനായ എറ്റിയോസിന്റെ പകരക്കാരനായിട്ടാണു യാരിസിന്റെ വരവ്.

Advertisment

publive-image

രണ്ടു വർഷം മുമ്പ് 2018ലാണു ടൊയോട്ട ഇന്ത്യയിൽ ‘യാരിസ്’ നിർമാണം ആരംഭിച്ചത്. ഇക്കൊല്ലം ആദ്യ മൂന്നു മാസക്കാലത്തെ വിൽപ്പനയിൽ 2019 ജനുവരി – മാർച്ചിനെ അപേക്ഷിച്ച് 64% വളർച്ച കൈവരിച്ചെന്നാണു ടി കെ എമ്മിന്റെ അവകാശവാദം.

ടാക്സി മേഖലയുടെ ഉപയോഗമാണു ലക്ഷ്യമിടുന്നതെങ്കിലും സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ ‘യാരിസി’ന്റെയും വരവ്; ഏഴ് എയർ ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ ബി എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി), ബ്രേക്ക് അസിസ്റ്റ്, റിമോട്ട് സെൻട്രൽ ലോക്കിങ്, മാനുവൽ ഡേ/നൈറ്റ് ഇൻസൈഡ് റിയർവ്യൂ മിറർ, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയൊക്കെ കാറിലുണ്ട്.

15 ഇഞ്ച് അലോയ് വീലിനൊപ്പം ഹാലജൻ പ്രൊജക്ടർ ഹെഡ്ലാംപും ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമായും സൂപ്പർ വൈറ്റ് നിറത്തിലാണു ഫ്ളീറ്റ് ശ്രേണിക്കുള്ള ‘യാരിസ്’ എത്തുന്നത്; എന്നാൽ ഉപയോക്താക്കൾ ആവശ്യപ്പെടുന്ന പക്ഷം മറ്റു നിറങ്ങളിലും കാർ ലഭ്യമാക്കുമെന്നാണു ടി കെ എമ്മിന്റെ വാഗ്ദാനം.

auto news toyotta yaris
Advertisment