Advertisment

അമ്മയും മകളും ഗതാഗതം നിയന്ത്രിക്കുന്ന കാഴ്ചക്ക് കോട്ടയം സാക്ഷ്യയായി

New Update

കോട്ടയം ∙അമ്മയും മകളും ഒരുമിച്ചു നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന കാഴ്ചയ്ക്കാണ് ഇന്നലെ രാവിലെ കോട്ടയം സാക്ഷ്യം വഹിച്ചത് ഒരു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു നേരെ അമ്മ ‘സ്റ്റോപ്’ എന്നു പറയുമ്പോൾ മറുഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ മകൾ കടത്തി വിടുന്നു. . പിങ്ക് പൊലീസ് സീനിയർ സിപിഒ താനിയ വർഗീസും കോട്ടയം ബിസിഎം കോളജ് വിദ്യാർഥിനിയായ മകൾ ആഷിക അന്ന സാബുവും ചേർന്ന് ഇന്നലെ കോട്ടയം നഗരത്തിന്റെ ഒരുഭാഗത്തെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തു.

Advertisment

publive-image

കോട്ടയം ബിസിഎം കോളജിലെ ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണ് ആഷിക. എൻസിസി കേഡറ്റുമാരുടെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ആഷിക ബിസിഎം കോളജിനു മുൻപിൽ ഗതാഗത നിയന്ത്രണത്തിനെത്തിയത്. കോളജിനു മുൻപിലെ റോഡിൽ രാവിലെ 8.30 മുതൽ 9.15 വരെ എൻസിസി കെഡറ്റുമാർക്കും വൈകുന്നേരങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റുമാർക്കുമാണു ബിസിഎം കോളജിനു മുൻപിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല. വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റി ജനറല്‍സെക്രട്ടറിയും  വര്‍ഷങ്ങളായി റിയാദില്‍ ബിസിനെസ്സ്‌ നടത്തുന്ന സാബു ഫിലിപ്പിന്‍റെ മകളാണ് ആഷിക് അന്ന സാബു

publive-image

 

Advertisment