Advertisment

ചരിത്രം കുറിക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായൊരു ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: ചരിത്രം കുറിക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായൊരു ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ഇറങ്ങുകയാണ്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അപ്സരാ റെഡ്ഢി തമിഴ്നാട്ടിലെ പാര്‍ട്ടി ഓഫീസിലെത്തി മത്സരിക്കാനുള്ള അപേക്ഷ നല്‍കി.

പാര്‍ലമെന്‍റില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി ആവശ്യമാണെന്നും ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്സര പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ രാഹുല്‍ഗാന്ധി മുന്‍കൈ എടുത്താണ് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാൻസ്ഡെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയായത്.

എഐഎഡിഎംകെ പ്രവർത്തകയായിരുന്ന അപ്‍സര റെഡ്ഡി അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്. വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‍സര പാര്‍ട്ടി വിട്ടത്.

Advertisment