Advertisment

കുട്ടികളെ തട്ടികൊണ്ടുപോകുന്നുവെന്ന വ്യാജപ്രചരണം; ആള്‍ക്കൂട്ട വിചാരണയില്‍ ട്രാന്‍സ്‌ജെന്ററിനെ കല്ലെറിഞ്ഞു കൊന്നു

New Update

ഡല്‍ഹി : ഹൈദരാബാദിലെ ചന്ദ്രയേങ്കുട്ടയില്‍ ട്രാന്‍സ്ജെന്റര്‍ന്മാര്‍ക്കെതിരെ ആള്‍കൂട്ടം നടത്തിയ കല്ലെറില്‍ ഒരാള്‍ മരിച്ചു. കുട്ടികളെ തട്ടികൊണ്ടുപോവുന്നുവെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് ഇരുനൂറോളം വരുന്ന ആള്‍ക്കൂട്ടം ട്രാന്‍സ്ജെന്റര്‍മാരെ കല്ലെറിഞ്ഞു ഉപദ്രവിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോയാണ് ആള്‍ക്കൂട്ട വിചാരണയ്ക്ക് കാരണമായതെന്ന് പൊലീസ് കണ്ടെത്തി.

publive-image

കല്ലെറില്‍ മെഹബൂബ് ജില്ലയിലെ ചന്ദ്രികയാണ് മരിച്ചത്. ഡിആര്‍ഡിഎല്ലിലേക്കു ചന്ദികയും കൂട്ടരും പോകവേയാണ് ആള്‍ക്കൂട്ടം ഇവരെ ഉപദ്രവിച്ചത്. സംഭവത്തെ തുടര്‍ന്ന് 25 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment