Advertisment

ഓരോ വ്യക്തിയ്ക്കും സ്വന്തമായി ‘പാട്ടുപേര്’ ഉള്ള നാട്; മേഘാലയയിലെ കോങ്തോങ് ഗ്രാമത്തിലെത്തിയിൽ അവിടെ എല്ലായ്പ്പോഴും മൂളിപ്പാട്ടിന്റെ ചൂളംവിളികളുടെ ബഹളം കേൾക്കാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മേഘാലയയിലെ കോങ്തോങ് ഗ്രാമത്തിലെത്തിയിൽ അവിടെ എല്ലായ്പ്പോഴും മൂളിപ്പാട്ടിന്റെ ചൂളംവിളികളുടെ ബഹളം കേൾക്കാം.

Advertisment

publive-image

പരസ്പരമൊന്ന് ദേഷ്യപ്പെടാനും സ്നേഹിക്കാനും ഈണത്തിൽ ചൊല്ലുന്ന വായ്ത്താരികളെ കൂട്ടുപിടിക്കുന്നവരാണ് കോങ്തോങ് നിവാസികൾ. ഈ നാട്ടിൽ ഉദ്ദേശം എഴുന്നൂറോളം ആളുകളുണ്ട്.

അവരോരോരുത്തർക്കും വ്യത്യസ്തമായ പാട്ടുപേരുകളാണുള്ളത്. പേരു ചോദിച്ചാൽ പാട്ട് മൂളും. ഒരാളുടെ പാട്ട് അയാളുടേത് മാത്രമാണ്. ആ ഈണം മറ്റൊരാൾക്ക് കാണില്ല. കുഞ്ഞ് ജനിക്കുമ്പോൾ അമ്മയാണ് ആ കുഞ്ഞിനെ ചൊല്ലി വിളിക്കാനുള്ള ഈണം തയ്യാറാക്കുന്നത്.

അമ്മയുടെ ഹൃദയത്തിൽ നിന്ന് രൂപപ്പെടുന്ന ഈണമാണ് അത് എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. പ്രകൃതിയിലെ ശബ്ദങ്ങൾ തന്നെയാണ് പാട്ടുപേരിടാൻ തിരഞ്ഞെടുക്കുന്ന ഈണങ്ങൾ.

ഖാസി വിഭാഗക്കാരാണ് ഈ ആചാരം തുടരുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വച്ച ഈ രീതി തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായാണ് ഇവർ കരുതുന്നത്. ജിംഗ്രവെയ് ലോബെ എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്.

Advertisment